ന്യൂഡൽഹി: കൊറോണയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടം കൂടുതൽ ശക്തിപ്രാപിച്ച് മുന്നോട്ട്.ഇന്ത്യയിൽ ഇതുവരെയായി 187.95 കോടി ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്.
2021 ജനുവരിയിൽ ഇന്ത്യയിൽ തുടങ്ങിയ വാക്സിനേഷൻ പദ്ധതിയിൽ ആദ്യം വാക്സിൻ സ്വീകരിച്ചത് ആരോഗ്യ പ്രവർത്തകരാണ്. മാർച്ചിൽ അറുപത് വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങി. രണ്ടു മാസത്തിന് ശേഷം പതിനെട്ട് വയസിന് മുകളിലുള്ളവരും വാക്സിനേഷന്റെ ഭാഗമായി.
മാർച്ച് 16 നാണ് 12 വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ ആരംഭിച്ചത്. ഇത് വരെയായി 2,70,96,975 പേർക്ക് ഒന്നാം ഡോസും 37,27,130 പേർക്ക് രണ്ടാം ഡോസും വിതരണം ചെയ്തതായാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. 15 നും 18 നും ഇടയിൽ പ്രായമുള്ള 5,82,03,865 പേർക്ക് ആദ്യ ഡോസും 4,15,67,113 പേർക്ക് രണ്ടാം ഡോസും വിതരണം ചെയ്തു. ജനുവരിയിലാണ് രാജ്യത്ത് 15 മുതൽ 18 വരെ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നത് ആരംഭിച്ചത്.
വാക്സിനേഷൻ യജ്ഞത്തിൽ ഇതുവരെയായി 2,69,76,618 മുൻകരുതൽ ഡോസുകൾ അർഹരായവർക്ക് നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് 47,15,948 മുൻകരുതൽ ഡോസുകൾ നൽകിയിട്ടുണ്ട്, അതിൽ 74,02,619 ഡോസുകൾ മുൻനിര പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്.
18-44 വയസ്സിനിടയിലുള്ളവർക്ക് 1,02,702 മുൻകരുതൽ ഡോസുകളും 45-59 വയസുള്ളവർക്ക് യഥാക്രമം 3,65,509 ഡോസുകളും 60 വയസ്സിന് മുകളിലുള്ളവർക്കും 1,43,89,840 ഡോസുകളും നൽകിയിട്ടുണ്ട്.
Comments