കൊച്ചി : സിപിഎമ്മിലേക്ക് തന്നെ സ്വാഗതം ചെയ്ത കോടിയേരി ബാലകൃഷ്ണനെ തള്ളി കോൺഗ്രസിൽ നിന്നും നടപടി നേരിടുന്ന നേതാവ് കെ വി തോമസ്. രാഷ്ട്രീയ അഭയം നൽകാമെന്നാണ് കോടിയേരി പറഞ്ഞത്. എന്നാൽ വീടില്ലാത്തവർക്കാണ് അഭയം നൽകേണ്ടത് എന്നും തനിക്ക് വീടുണ്ടെന്നും കെ വി തോമസ് തിരിച്ചടിച്ചു.
താൻ ഇപ്പോഴും കോൺഗ്രസ് വീട്ടിൽ തന്നെയാണുള്ളത്. സ്വന്തം വീട്ടിൽ നിൽക്കുന്നതിന് എന്തിനാണ് അപമാനം തോന്നുന്നത്. കോൺഗ്രസിൽ പദവികളില്ലെങ്കിലും സാരമില്ല, പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള് തന്നാലും കുഴപ്പമില്ലെന്നും കെ വി തോമസ് പറഞ്ഞു.
കണ്ണൂരിൽ കാല് കുത്തിയാൽ കാല് കാണില്ലെന്ന് പറഞ്ഞു. ഒന്നും സംഭവിച്ചില്ലല്ലോ എന്നും കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസിലെ സ്ഥാനങ്ങൾ മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാർട്ടി അദ്ധ്യക്ഷയാണ് തീരുമാനമെടുക്കേണ്ടത്. മാദ്ധ്യമ വാർത്തകൾ മാത്രമാണ് മുന്നിലുള്ളത്. അതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു.
Comments