അമേരിക്കയും യൂറോപ്പും പോലുളള ഇന്ത്യയിലെ സംസ്ഥാനം ഏത് ? വിവാദ ചോദ്യവുമായി ലൈബ്രറി കൗൺസിൽ; ദരിദ്രരാജ്യങ്ങളിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനവും നൽകി സിപിഎം നേതാക്കൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമേരിക്കയും യൂറോപ്പും പോലുളള ഇന്ത്യയിലെ സംസ്ഥാനം ഏത് ? വിവാദ ചോദ്യവുമായി ലൈബ്രറി കൗൺസിൽ; ദരിദ്രരാജ്യങ്ങളിൽ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനവും നൽകി സിപിഎം നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 12:34 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഇന്ത്യയെ താറടിച്ചും ഇല്ലാത്ത ജീവിതനിലവാരത്തിന്റെ പേരിൽ കേരളത്തെ പൊക്കിപ്പറഞ്ഞും തയ്യാറാക്കിയ ചോദ്യപ്പേപ്പർ വിവാദമാകുന്നു. പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ സ്‌കൂൾ കുട്ടികൾക്കായി നടത്തിയ മത്സരത്തിലാണ് വിവാദ ചോദ്യം ഇടംപിടിച്ചത്. സിപിഎം നേതാക്കൾ ഭാരവാഹികളായ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ചോദ്യപേപ്പറിലാണ് വിചിത്രമായ ചോദ്യം പ്രത്യക്ഷപ്പെട്ടത്.

പാലക്കാട് ജില്ലയിലെ എല്ലാ വായനശാലകളുമായി ബന്ധപ്പെടുത്തി നടത്തിയ വായനോത്സവത്തിൽ യുപി വിഭാഗക്കാർക്കായി നടത്തിയ മത്സരത്തിലെ ചോദ്യ കടലാസിലാണ് കേരളത്തെ യൂറോപ്പുമായി താരതമ്യം ചെയ്യുന്നത്.

ചോദ്യം ഇങ്ങനെ- ‘ലോകത്തിലെ ദരിദ്രരാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ യൂറോപ്പിനെയും അമേരിക്കയെയും പോലെ ജീവിത പുരോഗതി പ്രാപിച്ച ഒരു സംസ്ഥാനം ഇവിടെ ഉണ്ട്. ഏതാണ് അത് ? ‘
ഗുജറാത്ത്, ബീഹാർ, പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നിവയാണ് ഓപ്ഷനുകൾ ഉള്ളത്. ഉത്തരസൂചികയിൽ ശരിയുത്തരമായി കേരളം എന്നുമുണ്ട്.

ഈ ചോദ്യക്കടലാസ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനവുമായി രക്ഷിതാക്കൾ ഉൾപ്പെടെ രംഗത്തെത്തി. ഏത് പഠനം അടിസ്ഥാനമാക്കിയാണ് കേരളം യൂറോപ്പിനൊപ്പമാണെന്ന് പറയുന്നത് എന്നാണ് ഇവർ ചോദിക്കുന്നത്. എന്നാൽ അതെല്ലാം ജനങ്ങൾക്ക് അറിയാം എന്നാണ് സിപിഎം നേതാക്കളുടെ മറുപടി.

കേരളത്തിലെ ജീവിതനിലവാരം യൂറോപ്പിന് സമാനമാണെന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ യാഥാർത്ഥ്യങ്ങൾ കാണാതെയുളള യെച്ചൂരിയുടെ വാക്കുകളോട് വലിയ വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്. ട്രോളുകളിലൂടെ സമൂഹമാദ്ധ്യമങ്ങളും ഇതിനോട് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സമാനമായ ചോദ്യം ലൈബ്രറി കൗൺസിൽ പരീക്ഷയിലും ഇടംപിടിച്ചത്.

Tags: CPMquestion paperSitaram Yechuri
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies