സ്ഥിരമായി വഴിയിലിട്ട് പണിതന്നു; മനംമടുത്ത യുവാവ് സ്വന്തം ഇലക്ട്രിക് സ്‌കൂട്ടർ കത്തിച്ചു; സംഭവിച്ചതിങ്ങനെ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ഥിരമായി വഴിയിലിട്ട് പണിതന്നു; മനംമടുത്ത യുവാവ് സ്വന്തം ഇലക്ട്രിക് സ്‌കൂട്ടർ കത്തിച്ചു; സംഭവിച്ചതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 09:00 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: സ്വന്തമാക്കിയ ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരിതാപകരമായ പ്രകടനത്തിൽ മനംമടുത്ത യുവാവ് സ്‌കൂട്ടർ കത്തിച്ചു. തമിഴ്‌നാട്ടിലെ അംബൂരിലാണ് സംഭവം. സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയ്‌ക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സ്‌കൂട്ടർ നിന്നുപോയതിന് പിന്നാലെയാണ് ഇയാൾ സ്‌കൂട്ടറിന് തീകൊളുത്തിയത്.

അംബൂരിലുള്ള ഫിസിയോതെറാപിസ്റ്റായ പൃഥ്വിരാജ് ഗോപിനാഥനാണ് സ്‌കൂട്ടർ കത്തിച്ച് നിരാശ തീർത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഇയാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഔദ്യോഗിക അക്കൗണ്ട്, സിഇഒയുടെ അക്കൗണ്ട്, ഇലോൺ മസ്‌കിന്റെ ട്വിറ്റർ അക്കൗണ്ട് എന്നിവ ടാഗും ചെയ്തു.

@OlaElectric @bhash @atherenergy @Hero_Electric @elonmusk pic.twitter.com/w5VMHjDCpi

— Prithv Raj (@PrithvR) April 26, 2022

കഴിഞ്ഞ ഏതാനും നാളുകാളായി തന്റെ ഇലക്ട്രിക് സ്‌കൂട്ടറിൽ നിന്നും പൃഥ്വിരാജ് നിരവധി തവണ പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. 180 കിലോമീറ്റർ ദൂരം ഓടാവുന്ന കപ്പാസിറ്റിയിൽ ഫുൾ ചാർജ് ചെയ്തു കഴിഞ്ഞാലും 50-60 കിലോമീറ്റർ കഴിഞ്ഞാൽ സ്‌കൂട്ടറിന്റെ ബാറ്ററി നിൽക്കും. ഇത് നിരവധി തവണ യുവാവിന് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. പലതവണ ലക്ഷ്യസ്ഥാനത്ത് എത്താതെ വഴിയിൽ പെട്ടുപോയി.

ഇത്തരത്തിൽ ബാറ്ററി ഉണ്ടെന്ന് കാണിച്ച് കബളിപ്പിക്കുകയും എന്നാൽ ബാറ്ററി പെട്ടെന്ന് നിന്ന് പോവുകയും ചെയ്ത അവസരത്തിലാണ് പ്രകോപിതനായ യുവാവ് തന്റെ സ്‌കൂട്ടർ കത്തിച്ചത്. സ്‌കൂട്ടർ നിന്നയുടനെ ഓലയുടെ കസ്റ്റമർ സർവീസിൽ വിളിച്ച് യുവാവ് പരാതിപ്പെട്ടെങ്കിലും അടുത്ത 3-4 മണിക്കൂർ നേരത്തേക്ക് കാത്തുനിൽക്കണമെന്ന മറുപടിയാണ് പൃഥ്വിരാജിന് ലഭിച്ചത്. ഈ മറുപടിയും യുവാവിനെ ഏറെ നിരാശനാക്കി.

OLA take a plate and sit on the road side and beg from people instead cheating them by give false hype now u made me to stand in the middle of the road 30kms away simply saying that wait for 3-4 hours will get help from RSA @OlaElectric @atherenergy @bhash @Hero_Electric pic.twitter.com/hjqe6LM2SR

— Prithv Raj (@PrithvR) April 26, 2022

ഇതോടെ തന്റെ സുഹൃത്തിനെ വിളിച്ച് രണ്ട് ലിറ്റർ പെട്രോൾ വാങ്ങിക്കൊണ്ടുവരാൻ യുവാവ് ആവശ്യപ്പെട്ടു. ശേഷം റോഡിനരികിൽ നിർത്തിയിട്ട സ്‌കൂട്ടറിൽ പെട്രോളൊഴിച്ച് തീകൊളുത്തി. ദൃശ്യങ്ങൾ പകർത്തി ട്വിറ്ററിൽ പോസ്റ്റും ചെയ്തു. ഉടൻ തന്നെ കമ്പനി അധികൃതർ യുവാവുമായി ബന്ധപ്പെട്ടു. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കരുതെന്നും പുതിയ ബൈക്ക് നൽകാമെന്ന് വാഗ്ദാനവും നൽകി. എന്നാൽ പൃഥ്വിരാജ് ആ വാഗ്ദാനം നിരസിക്കുകയാണ് ചെയ്തത്.

Tags: tamil naduOLAe bike
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies