ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസ്സാക്കിയുള്ള തീരുമാനം സുപ്രീംകോടതി ശരിവച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ കുറഞ്ഞ പ്രായം ആറ് വയസ്സാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു. അഞ്ച് വര്‍ഷമായിരുന്നു മുന്‍ മാനദണ്ഡം. ഇതാണ് ആറ് വയസ്സാക്കി ഉയര്‍ത്തിയത്.
ചെറിയ പ്രായത്തില്‍ തന്നെ കുഞ്ഞുങ്ങളെ സ്കൂളില്‍ അയക്കുന്നത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വളരെ ചെറുപ്പത്തില്‍ തന്നെ സ്കൂളില്‍ അയക്കാതെ കുട്ടികള്‍ക്ക് നല്ല മാനസികാരോഗ്യം നല്‍കുകയാണ് വേണ്ടത്. രണ്ട് വയസ്സ് തികയുമ്പോള്‍ തന്നെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കണമെന്നാണ് ചില രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്. ഇത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും സുപ്രീംകോടതി. ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, എംഎം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Comments