കെജിഎഫ് 2 ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നതിനിടെ കളക്ഷനിൽ 350 കോടി രൂപ മറികടന്നു. സിനിമ 14ാം ദിവസത്തിലേക്ക് കടന്നപ്പോൾ ഹിന്ദി പതിപ്പ് മാത്രം വരുമാനത്തിൽ 350 കോടി രൂപ മറികടന്നതായി റിപ്പോർട്ട്. സഞ്ജു, പികെ, ടൈഗർ സിന്ദാ ഹേ തുടങ്ങിയ ചിത്രങ്ങളുടെ കളക്ഷനെ പിന്തള്ളി എന്നതാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ നേട്ടം. ബുധനാഴ്ചത്തെ കളക്ഷനുശേഷം, യഷ് അഭിനയിച്ച ചിത്രം ഇപ്പോൾ ഹിന്ദി സിനിമകളിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായി മാറിയിരിക്കുന്നു.
#KGFChapter2 WW Box Office
REFUSES to slow down.
Week 1 – ₹ 720.31 cr
Week 2
Day 1 – ₹ 30.18 cr
Day 2 – ₹ 26.09 cr
Day 3 – ₹ 42.15 cr
Day 4 – ₹ 64.83 cr
Day 5 – ₹ 23.74 cr
Day 6 – ₹ 19.37 cr
Total – ₹ 926.67 crDREAM run continues.
— Manobala Vijayabalan (@ManobalaV) April 27, 2022
ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നതനുസരിച്ച്, കെജിഎഫ് 2 രണ്ടാം ആഴ്ചയിലും അതിന്റെ മികച്ച പ്രയാണം തുടരുന്നു. അതിന്റെ ആകെ കളക്ഷൻ ഇപ്പോൾ 343.13 കോടി രൂപയാണ്. 340 കോടിയോളം നേടിയ ടൈഗർ സിന്ദാ ഹേ, പികെ എന്നിവയെയും ബോക്സ് ഓഫീസിൽ 342 കോടി നേടിയ സഞ്ജുവിനെയും ചിത്രം മറികടന്നു. ബോക്‌സ് ഓഫീസിലെ ആദ്യ കുറച്ച് ദിവസങ്ങളിൽ ആക്ഷൻ ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം റെക്കോർഡുകൾ തകർക്കുമെന്ന് സൂചന നൽകിയിരുന്നു. കൂടാതെ ദംഗലിനെയും ബാഹുബലി: ദി കൺക്ലൂഷനെയും മറികടക്കാൻ ഇതിന് കഴിയുമോ എന്നതായിരുന്നു ചോദ്യം.
കെജിഎഫ് 2ന് ദംഗലിനെ പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്തെത്താൻ ഏകദേശം 45 കോടി രൂപ കൂടി വേണ്ടിവരും. അമീർഖാൻ നായകനായ ദംഗൽ ആകെ 387 കോടി രൂപയാണ് നേടിയത്. മൂന്നാം വാരാന്ത്യത്തിലും സിനിമ കളക്ഷനിൽ കുതിച്ചുചാട്ടം നടത്തിയാൽ ദംഗലിനെ മറികടക്കാനാവുമെന്നാണ് കണക്ക്ക്കൂട്ടൽ. ഭാഷയിലുടനീളമുള്ള സിനിമയുടെ പ്രകടനത്തെ സംബന്ധിച്ചിടത്തോളം, സാക്‌നിൽകിന്റെ ആദ്യകാല കണക്കുകൾ പ്രകാരം ചിത്രം ബുധനാഴ്ച ഏകദേശം 12.50 കോടി രൂപ നേടി. ഇന്ത്യയിലെ മൊത്തം കളക്ഷൻ 673.40 കോടി രൂപയാണ്. ലോകമെമ്പാടും ചിത്രം 940 കോടിക്ക് മുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും കൃത്യമായ കണക്കുകൾക്കായി ഇനിയും കാത്തിരിക്കുകയാണ്.
Comments