അടുത്ത ലക്ഷ്യം കൊക്ക-കോളയെന്ന് മസ്‌ക്; കൊക്കെയ്ൻ ഉൾപ്പെടുത്തിയ പഴയ കോളയാക്കി മാറ്റുമെന്നും പ്രഖ്യാപനം; കൺഫ്യൂഷനടിച്ച് സോഷ്യൽമീഡിയ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടുത്ത ലക്ഷ്യം കൊക്ക-കോളയെന്ന് മസ്‌ക്; കൊക്കെയ്ൻ ഉൾപ്പെടുത്തിയ പഴയ കോളയാക്കി മാറ്റുമെന്നും പ്രഖ്യാപനം; കൺഫ്യൂഷനടിച്ച് സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 09:41 pm IST
Facebook
Twitter
WhatsAppTelegram

ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ലോക സമ്പന്നൻ ഇലോൺ മസ്‌ക് നടത്തിയ പുതിയ പ്രഖ്യാപനമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. അടുത്തതായി കൊക്ക-കോള വാങ്ങുമെന്നും കോളയിൽ കൊക്കെയ്ൻ തിരികെ കൊണ്ടുവരുമെന്നായിരുന്നു മസ്‌കിന്റെ പുതിയ ട്വീറ്റ്.

Next I’m buying Coca-Cola to put the cocaine back in

— Elon Musk (@elonmusk) April 28, 2022

കൊക്ക-കൊളയെന്ന കമ്പനിയെ സ്വന്തമാക്കുമെന്ന പ്രഖ്യാപനത്തേക്കാൾ, കോളയിൽ കൊക്കെയ്ൻ സാന്നിധ്യം തിരികെ കൊണ്ടുവരുമെന്ന മസ്‌കിന്റെ വാക്കുകളാണ് അമ്പരപ്പുണ്ടാക്കുന്നത്. യഥാർത്ഥത്തിൽ മസ്‌കിന്റെ പ്രഖ്യാപനം വെറുമൊരു തമാശയാണോ അതോ കമ്പനി ഏറ്റെടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഗൗരവത്തിൽ ആലോചിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ല. എന്നിരുന്നാലും കോളയിൽ കൊക്കെയ്ൻ അടങ്ങിയിരുന്നോ എന്ന ചോദ്യം സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുകയാണ്.

മസ്‌കിന്റെ പ്രഖ്യാപനത്തിൽ നിന്നും ഒരു കാര്യം വ്യക്തമായിരുന്നു. നിലവിൽ നാം കുടിക്കുന്ന കൊക്ക-കോളയിൽ കൊക്കെയ്ൻ അടങ്ങിയിട്ടില്ല. പക്ഷേ മുമ്പുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം വാസ്തവമാണോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് തന്നെയാണ് ഉത്തരം. 1885ൽ പുറത്തിറക്കിയ ശീതളപാനീയമായ കൊക്ക-കോളയിൽ കൊക്കെയ്ൻ അടങ്ങിയിരുന്നു.

ജോർജിയയിലുള്ള ഫാർമസിസ്റ്റ് ആയിരുന്ന ജോൺ പെമ്പേർട്ടൻ ആണ് കൊക്ക-കോള വികസിപ്പിച്ചത്. അന്നത്തെ കോളയുടെ ഫോർമുലയിൽ വളരെ ചെറിയ അളവിൽ കൊക്കെയ്‌നും അടങ്ങിയിരുന്നതായി യുഎസിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ് അബ്യൂസ് വ്യക്തമാക്കുന്നു.

കൊക്ക-കോള എന്ന പേരുപോലും ആവിർഭവിച്ചത് കൊക്കെയ്ൻ അടങ്ങിയിരുന്നതിനാലാണെന്നും പറയപ്പെടുന്നു. അന്നത്തെ കാലത്ത് യുഎസിൽ കൊക്കെയ്ൻ നിയമവിരുദ്ധമായിരുന്നില്ല. പല മരുന്നുകളിലും സാധാരണയായി ഉപയോഗിച്ച് വന്നിരുന്ന ഘടകമായാണ് കൊക്കെയ്‌നിനെ കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഒരു ബ്രയിൻ ടോണിക്ക് എന്ന രീതിയിൽ മരുന്ന് പാനീയമെന്ന ലേബലിലാണ് കൊക്ക-കോള പുറത്തിറക്കുകയും ചെയ്തത്.

ക്ഷീണം, വയറിലെ പ്രശ്‌നങ്ങൾ, തലവേദന എന്നിവയ്‌ക്ക് പരിഹാരം നൽകാൻ കൊക്ക-കോളയ്‌ക്ക് കഴിയുമെന്ന രീതിയിൽ ബ്രയിൻ ടോണിക് വിപണിയിൽ പ്രവേശിക്കുകയും ചെയ്തു. ഇന്നത്തെ പോലെ ഡ്രഗ് റെഗുലേഷൻസ് ഒന്നും തന്നെ 19-ാം നൂറ്റാണ്ടിൽ ഇല്ലാതിരുന്നതിനാൽ ‘കൊക്കെയ്ൻ കോള’ വിപണി കീഴടക്കുകയും ചെയ്തു. ഇതിന് സമാനമായി മറ്റ് പല ഉൽപാദകരും ശീതളപാനിയങ്ങളിൽ ലഹരി മരുന്നുകൾ ഉൾപ്പെടുത്തി പുറത്തിറക്കാനും തുടങ്ങി.

എന്നാൽ 1891 ആയപ്പോൾ കോളയിൽ ഉപയോഗിക്കുന്ന കൊക്കെയ്‌നിനെതിരെ പലരും രംഗത്തെത്തി. തൽഫലമായി കൊക്ക-കോള ഉൾപ്പെടെ എല്ലാ ഉൽപാദകരും തങ്ങളുടെ ശീതള പാനീയത്തിലെ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം കുറയ്‌ക്കാൻ ആരംഭിച്ചു. ചെറിയ തോതിൽ കുറച്ച് കൊണ്ടുവന്ന് ഒടുവിൽ 1929 ആയപ്പോഴേക്കും പൂർണമായും കോളയിൽ നിന്ന് കൊക്കെയ്ൻ മിശ്രിതം ഒഴിവാക്കുകയായിരുന്നു.

Tags: twitterCoca-ColaElon MuskCocaine
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies