ന്യൂഡൽഹി: കരുതൽ ഡോസിന്റെ ഇടവേളയെ കുറിച്ച് ചർച്ച ചെയ്യാൻ വാക്സിൻ ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവിലെ ഇടവേള ഒൻപതിൽനിന്ന് ആറുമാസം ആക്കി കുറയ്ക്കണം എന്ന നിർദേശം ഉയർന്നു വന്ന സാഹചര്യത്തിലാണ് യോഗം ചേരാൻ തീരുമാനിച്ചത്.
കൊറോണ വാക്സിനേഷൻ എടുത്ത് ആറുമാസത്തിന് ശേഷം പ്രതിരോധ ശക്തി കുറയുന്നു എന്നാണ് ഐസിഎംആർ പറയുന്നത്. മാത്രമല്ല കേസുകൾ കൂടുന്നതും കണക്കിലെടുത്താണ് ഇടവേള കുറയ്ക്കുന്നത് പരിഗണിക്കുന്നത്. സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാരും അംഗീകരിക്കും. നിലവിൽ രണ്ടാം ഡോസ് എടുത്ത് 9 മാസം പൂർത്തിയായ 18 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് കരുതൽ ഡോസിന് യോഗ്യതയുള്ളത്.
Comments