ടിപ്പു ഏറ്റവും വൃത്തികെട്ട വർഗീയ വാദി; ഹിന്ദു സംസ്‌കാരം എല്ലാത്തിനെയും ഉൾക്കൊളളുന്നത്; രാജ്യസ്‌നേഹികളല്ലാത്ത ഒരുത്തന്റെയും വോട്ട് വേണ്ടെന്നും പിസി ജോർജ്ജ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടിപ്പു ഏറ്റവും വൃത്തികെട്ട വർഗീയ വാദി; ഹിന്ദു സംസ്‌കാരം എല്ലാത്തിനെയും ഉൾക്കൊളളുന്നത്; രാജ്യസ്‌നേഹികളല്ലാത്ത ഒരുത്തന്റെയും വോട്ട് വേണ്ടെന്നും പിസി ജോർജ്ജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 08:43 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏറ്റവും വൃത്തികെട്ട വർഗീയ വാദിയാണ് ടിപ്പുവെന്ന് പിസി ജോർജ്ജ്. ടിപ്പുവിന് വേണ്ടി പുസ്തകം അച്ചടിക്കാൻ തയ്യാറായ സർക്കാർ എന്തൊരു സർക്കാരാണെന്നാണ് ചിന്തിച്ചുനോക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി.സി ജോർജ്ജ്.

മുസ്ലീമല്ലെങ്കിൽ അപ്പോഴേ വെട്ടിക്കൊന്നേക്കുന്ന രീതിയായിരുന്നു ടിപ്പുവിന്റേത്. ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നിട്ടുണ്ടാകും. എന്നിട്ടാണ് ടിപ്പുവിന്റെ അപദാനങ്ങൾ പഠിക്കണമെന്ന് പറയുന്നത്. അത് പഠിക്കുന്ന പിള്ളേര് പോക്കാ ഇതൊന്നും പറയാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് പറയുന്നതെന്നും ഇതൊന്നും പറയാൻ മടിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞതിന്റെ പേരിൽ ആരാണ് തന്നെ തൂക്കിലിടുന്നതെന്ന് കാണട്ടെയെന്നും പി.സി ജോർജ്ജ് പറഞ്ഞു.

ഇന്ത്യ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കണമെന്ന തന്റെ അഭിപ്രായം ആവർത്തിക്കുകയാണ്. നാനാത്വത്തിൽ ഏകത്വം എന്ന് പറഞ്ഞതുപോലെ എല്ലാവരുമായും സഹകരിക്കുന്ന സംസ്‌കാരമാണ് ഹിന്ദു സംസ്‌കാരം. അല്ലാതെ ഒരു മതത്തെ ചവിട്ടി താഴ്‌ത്തുന്ന സംസ്‌കാരമല്ല. ആ ഹിന്ദു സംസ്‌കാരമുളളവൻ ഒരിക്കലും മറ്റ് മതത്തെ അപമാനിക്കാൻ ആഗ്രഹിക്കില്ല, ഒരിക്കലും മറ്റ് മതത്തെ കൊല ചെയ്യാൻ ആഗ്രഹിക്കില്ലെന്നും പി.സി ജോർജ്ജ് പറഞ്ഞു.

ലോകം മുഴുവൻ സുഖം സംഭവിക്കട്ടെ എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഭാരതത്തിന്റെ സംസ്‌കാരമാണ്. അമേരിക്കക്കാരൻ ചത്തോട്ടെ ചൈനക്കാരൻ ചത്തോട്ടെ ശ്രീലങ്കക്കാരൻ ചത്തോട്ടെ എന്നല്ല നമ്മൾ പറഞ്ഞത്. എന്നാൽ അത് ഉൾക്കൊളളാനും മനസിലാക്കാനും കഴിയുന്നവർ ഇന്ന് കുറഞ്ഞുവരികയാണെന്നതാണ് ഏറെ ദു:ഖമെന്നും പി.സി ജോർജ്ജ് കൂട്ടിച്ചേർത്തു.

വസുധൈവ കുടുംബകം എന്ന ആശയവും വളരെ പ്രധാനപ്പെട്ടതാണ്. ഇതും ഭാരത സംസ്‌കാരത്തിന്റേതാണ്. ലോകം മുഴുവൻ ഒരു കുടുംബമാകട്ടെയെന്നാണ് അർത്ഥമാക്കുന്നത്. അത്രയും വലിയ തത്വം വേറെ ഏത് സമൂഹത്തിന് പറയാൻ കഴിയുമെന്നും പി.സി ജോർജ്ജ് ചോദിച്ചു.

ഇന്ത്യയോട് സ്‌നേഹമില്ലാത്ത ഒരുത്തന്റെയും വോട്ട് വാങ്ങി ഒരു സ്ഥാനത്തും വരാൻ പിസി ജോർജ്ജ് ആഗ്രഹിക്കുന്നില്ല. ഈരാറ്റുപേട്ടയിൽ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പി.സി ജോർജ്ജ് ഓർമ്മിപ്പിച്ചു.

ലൗ ജിഹാദ് ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെയും പി.സി ജോർജ്ജ് തളളിക്കളഞ്ഞു. 18 കഴിഞ്ഞ പെൺകുട്ടിയെയും കൊണ്ടുപോയാൽ നിയമത്തിന് മുൻപിൽ ഒന്നും പറയാനാകില്ല. എന്നാൽ ഒരു പ്രസവം കഴിഞ്ഞ് പെൺകുട്ടിയെയും കൊണ്ട് അഫ്ഗാനിലും സിറിയയിലും പോകുകയാണ്. കൊലപാതക രാഷ്‌ട്രീയത്തിൽ നിന്ന് മുസ്ലീം സംഘടനകൾ പിൻമാറണമെന്നും പി.സി ജോർജ്ജ് ആവശ്യപ്പെട്ടു.

Tags: pc georgePoliticianലൗ ജിഹാദ്പിസി ജോർജ്ജ്
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies