'വേഗത്തിൽ നീതി, എളുപ്പത്തിൽ നീതി, എല്ലാവർക്കും നീതി': സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യയുടെ നേട്ടങ്ങൾ ആഗോളതലത്തിൽ ഉയരണമെന്ന് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വേഗത്തിൽ നീതി, എളുപ്പത്തിൽ നീതി, എല്ലാവർക്കും നീതി’: സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യയുടെ നേട്ടങ്ങൾ ആഗോളതലത്തിൽ ഉയരണമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 05:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വകുപ്പിന്റെ അടിസ്ഥാന സൗകര്യങ്ങളും അംഗബലവും കൂട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എളുപ്പത്തിലും വേഗത്തിലും എല്ലാവർക്കും നീതി ലഭിക്കണമെന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ എളുപ്പത്തിലും വേഗത്തിലും എല്ലാവർക്കും നീതി എന്നത് സാദ്ധ്യമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2047ൽ രാജ്യം സ്വാതന്ത്ര്യം നേടി 100 വർഷം തികയുമ്പോൾ ഏതുതരം നീതിന്യായ വ്യവസ്ഥയാണ് രാജ്യത്ത് കാണാൻ നാം ആഗ്രഹിക്കുന്നത്. എങ്ങനെയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥിതിയെ മികച്ചതാക്കാൻ സാധിക്കുക’ എന്ന് ചോദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. 2024ൽ എളുപ്പത്തിലും വേഗത്തിലും എല്ലാവർക്കും നീതി എന്ന നീതിന്യായ വ്യവസ്ഥിതിയായിരിക്കണം രാജ്യത്തുണ്ടാകേണ്ടതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള നൂറ് വർഷത്തെ ഈ യാത്രയിൽ ഇന്ത്യയുടെ നേട്ടങ്ങൾ ആഗോളതലത്തിൽ ഉയർത്തണം. ഭരണഘടനയുടെ കാവൽക്കാരാണ് നീതിന്യായ വ്യവസ്ഥ. നിയമനിർമ്മാണം പൗരന്മാരുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നീതിന്യായ വ്യവസ്ഥയിലെ സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകളും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഡിജിറ്റൽ ഇന്ത്യ മിഷന്റെ അനിവാര്യ ഘടകമാണെന്നും ഇത് മുന്നോട്ട് കൊണ്ടു പോകണമെന്നും പ്രധാനമന്ത്രി ചീഫ് ജസ്റ്റിസ്മാരോടും മുഖ്യമന്ത്രിമാരോടും ആവശ്യപ്പെട്ടു.

വിധികളും വ്യവഹാരവും ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിലാകണം. കോടതികളിൽ പ്രാദേശികഭാഷ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. പോലീസുകാരുടെ അന്യായമായ അറസ്റ്റും പീഡനവും അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആറ് വർഷങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിമാരുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരുടേയും സംയുക്ത സമ്മേളനം നടക്കുന്നത്.

Tags: Narendra Modicmsjustice
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies