ചെയ്യാത്ത കുറ്റത്തിന് എങ്ങനെ ജയിലിൽ അടയ്ക്കും; സർക്കാരിനെ ചോദ്യം ചെയ്യുന്നത് ജനാധിപത്യ സ്വാതന്ത്ര്യമാണ്; റാണ ദമ്പതികളുടെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെയ്യാത്ത കുറ്റത്തിന് എങ്ങനെ ജയിലിൽ അടയ്‌ക്കും; സർക്കാരിനെ ചോദ്യം ചെയ്യുന്നത് ജനാധിപത്യ സ്വാതന്ത്ര്യമാണ്; റാണ ദമ്പതികളുടെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 11:07 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയ്‌ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിന് അറസ്റ്റിലായ റാണ ദമ്പതികൾ ജയിലിൽ തന്നെ തുടരും. എംപി നവനീത് റാണയുടെയും ഭർത്താവും എംഎൽഎയുമായ രവി റാണയുടെയും ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച വിധി പറയും. പ്രോസിക്യൂഷനും പ്രതിഭാഗവും തങ്ങളുടെ വാദം പൂർത്തിയാക്കിയതിനെ തുടർന്ന് പ്രത്യേക ജഡ്ജി ആർഎൻ റൊക്കഡെ വിധി പ്രസ്താവിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്.

ചെയ്യാത്ത കുറ്റത്തിന് ഇവരെ എങ്ങനെ ശിക്ഷിക്കാൻ കഴിയും എന്നാണ് റാണ ദമ്പതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അബാദ് പോണ്ട ചോദിച്ചത്. എംപിയും എംഎൽഎയും മുസ്ലീം പള്ളിക്ക് മുന്നിൽ പോയി നിന്ന് ഹനുമാൻ ചാലിസ ജപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ വർഗീയത പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കേസെടുക്കാമായിരുന്നു. എന്നാൽ ഇവർ മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ പോയി ഹനുമാൻ ചാലിസ ചൊല്ലുമെന്നാണ് പറഞ്ഞത് എന്നും അത് കുറ്റമായി കണക്കാക്കാൻ സാധിക്കില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. സർക്കാരിനെ വിമർശിക്കുക എന്നത് ജനാധിപത്യത്തിന്റെ അവകാശമാണ്. ചെയ്യാത്ത കുറ്റത്തിന് ആരെയും ശിക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം കോടതിയോട് ബോധിപ്പിച്ചു.

അതേസമയം സർക്കാരിനെ അട്ടിമറിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് റാണ ദമ്പതികൾ ഹനുമാൻ ചാലിസ ചൊല്ലാൻ മുതിർന്നത് എന്ന് മുംബൈ പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഇവർക്കെതിരെ നേരത്തെ രജിസ്റ്റർ ചെയ്ത നിരവധി കേസുകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ധവ് താക്കറെയുടെ വസതിക്ക് മുന്നിൽ നിന്ന് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പറഞ്ഞതിന് കഴിഞ്ഞ 23 നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇവർ ജയിലിലാണ്. ജാമ്യാപേക്ഷ മെയ് 2 ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.

Tags: Hanuman Chalisamaharashtra govtRANA COUPLE
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies