റംസാനും , അക്ഷയതൃതീയയും ഒറ്റ ദിവസം : കർഫ്യൂ , ഘോഷയാത്രകൾക്ക് വിലക്ക് ; വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സംസ്ഥാനങ്ങൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റംസാനും , അക്ഷയതൃതീയയും ഒറ്റ ദിവസം : കർഫ്യൂ , ഘോഷയാത്രകൾക്ക് വിലക്ക് ; വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സംസ്ഥാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 05:13 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : രാമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ റംസാന് മുന്നോടിയായി വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സംസ്ഥാനങ്ങൾ.

രാമനവമി അക്രമത്തിന്റെ പശ്ചാത്തലത്തിൽ മദ്ധ്യപ്രദേശിലെ ഇൻഡോർ ഖാർഗോണിൽ കർഫ്യൂ ഏർപ്പെടുത്തി. അതേസമയം, യുപിയിലെ മീററ്റിൽ ഘോഷയാത്രകൾക്കും വിലക്കേർപ്പെടുത്തി. ഇതിന് പുറമെ തലസ്ഥാനമായ ലക്നൗവിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.

മെയ് 2 അല്ലെങ്കിൽ മെയ് 3 നാകും ഇവിടെ ഈദ് ആഘോഷിക്കുക. അതേ സമയം, ഹിന്ദുക്കളുടെ വിശുദ്ധ ആഘോഷമായ അക്ഷയ തൃതീയയും മെയ് 3 നാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഒരേ ദിവസം വരുന്ന ഉത്സവങ്ങൾക്ക് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജാർഖണ്ഡ്, ജമ്മു കശ്മീർ, തുടങ്ങി നിരവധി സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത സുരക്ഷയാണ് യുപിയിൽ ഒരുക്കിയിരിക്കുന്നത് . കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരോധനത്തിന് ശേഷം രണ്ട് വർഷത്തിന് ശേഷമാണ് ഈദ് ആഘോഷിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈദ് നമസ്‌കാരത്തിന് തലസ്ഥാനമായ ലക്നൗവിൽ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പ്രാർഥനയിലും പോലീസ് ജാഗ്രത പാലിച്ചു.

ഈദിന് തലേന്ന് മുസ്ലീം ആധിപത്യമുള്ള ഹാഷിംപുര മേഖലയിൽ ജാഗരൺ സംഘടിപ്പിക്കാൻ പദ്ധതിയിടുന്ന സംഘടനകൾക്ക് പോലീസ് അനുമതി നൽകിയിട്ടില്ല. മെയ് 2, 3 തീയതികളിൽ മദ്ധ്യപ്രദേശിലെ ഖാർഗോണിൽ കർഫ്യൂ ഉണ്ടാകും . വീടുകളിലാകും പെരുന്നാൾ നിസ്‌കാരം നടക്കുക. അക്ഷയ തൃതീയയിലും പരശുരാമ ജയന്തിയിലും ജില്ലയിൽ ഒരു പരിപാടിയും സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഖാർഗോൺ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സുമർ സിങ് മുജൽദ പറഞ്ഞു.

ഈദ് പ്രമാണിച്ച് പൂനെയിൽ ആഘോഷങ്ങൾ നടത്തേണ്ടതില്ലെന്നാണ് പള്ളി കമ്മിറ്റികളുടെ തീരുമാനം. പൂനെയിലെ അഞ്ച് പള്ളികളുടെയും മറ്റ് മുസ്ലീം സമുദായാംഗങ്ങളുടെയും അധികാരികൾ ഈദ് ആഘോഷങ്ങളിൽ ഡിജെ സംഗീതം പാടില്ലെന്നും നിർദേശിച്ചു.

ജാർഖണ്ഡിലെ വിവിധ ജില്ലകളിലും സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്തു. ബൊക്കാറോയിൽ, ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും എല്ലാ ബിഡിഒമാരുമായും സിഒമാരുമായും യോഗം നടത്തുകയും എല്ലായിടത്തും സമാധാന സമിതികൾ രൂപീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ജംഷഡ്പൂരിൽ ഈ കാലയളവിൽ ആരെങ്കിലും കിംവദന്തികൾ പ്രചരിപ്പിക്കുകയോ അപകീർത്തികരമായ പോസ്റ്റുകൾ ഇടുകയോ ചെയ്താൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

 

 

Tags: securityeid
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies