കേന്ദ്രമന്ത്രി വി മുരളീധരനെ നിലയ്ക്ക് നിർത്തണമെന്ന് ഇപി ജയരാജൻ; പിസി ജോർജ്ജ് ആർഎസ്എസ് ജോർജ്ജ് ആയെന്നും ജയരാജന്റെ കണ്ടെത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രമന്ത്രി വി മുരളീധരനെ നിലയ്‌ക്ക് നിർത്തണമെന്ന് ഇപി ജയരാജൻ; പിസി ജോർജ്ജ് ആർഎസ്എസ് ജോർജ്ജ് ആയെന്നും ജയരാജന്റെ കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 06:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട പി.സി ജോർജ്ജിനെ സന്ദർശിക്കാനെത്തിയെ കേന്ദ്രമന്ത്രി വി. മുരളീധരനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വാർത്താസമ്മേളനത്തിലും പി.സി ജോർജ്ജ് വിഷയത്തിൽ നടത്തിയ ഫേസ്ബുക്ക് പ്രതികരണത്തിലും ഇ.പി ജയരാജൻ വി. മുരളീധരനെ വിമർശിച്ചു.

കേന്ദ്രമന്ത്രി വി മുരളീധരൻ ഒരു സാധാരണ ആർഎസ്എസ് ക്രിമിനലിന്റെ സ്വഭാവത്തോടെ ആ പോലീസ് ക്യാമ്പിൽ പോയി ബഹളം ഉണ്ടാക്കിയെന്നായിരുന്നു ഇ.പി ജയരാജന്റെ വാക്കുകൾ. കേന്ദ്രമന്ത്രിമാരും പ്രത്യേകിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും ഇത്തരത്തിലുളള മന്ത്രിമാരെ നിയന്ത്രിക്കാൻ മുന്നോട്ടു വരണമെന്നാണ് തനിക്ക് അഭ്യർത്ഥിക്കാനുളളതെന്നും എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പി.സി ജോർജ്ജ് വിഷയത്തിൽ ഫേസ്ബുക്കിലിട്ട പ്രതികരണത്തിലും ഇ.പി ജയരാജൻ വി. മുരളീധരനെ വിമർശിച്ചു. കസ്റ്റഡിയിലായി പോലീസ് ക്യാമ്പിലുള്ള പിസി ജോർജിനെ കാണാൻ മലയാളിയായ കേന്ദ്ര സഹമന്ത്രി ഓടിയെത്തിയത് അത്ഭുതപ്പെടുത്തിയെന്നായിരുന്നു ജയരാജന്റെ വാക്കുകൾ. ഈ സ്ഥാനത്തുള്ള ഒരാളിൽ നിന്നും ഒരു കാലത്തും ഉണ്ടാകാത്ത വിചിത്രമായ പ്രവർത്തിയായിരുന്നു അതെന്നും ജയരാജൻ വിമർശിച്ചു.

ഒരു മത വിഭാഗത്തെ കടുത്ത രീതിയിൽ ആക്ഷേപിച്ച വ്യക്തിയെ കാണാൻ കേന്ദ്ര സഹമന്ത്രി അമിത താൽപ്പര്യം കാണിച്ചത് സംശയകരമാണ്. കേരളത്തിന്റെ ഒത്തൊരുമ തകർത്ത്, മുതലെടുപ്പ് നടത്താനുള്ള നെറികെട്ട കളിയാണ് കേന്ദ്ര സഹമന്ത്രി നടത്തിയത്. ജനങ്ങളെ ഒന്നിച്ച് നിർത്തേണ്ട ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്ന ആൾ തന്നെ അവർക്കിടയിൽ വെറുപ്പും ഭിന്നതയും ഉണ്ടാക്കാൻ മുന്നിട്ടിറങ്ങുകയാണെന്നും ഇക്കാര്യം കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹത്തെ നിലയ്‌ക്ക് നിർത്താനും തയ്യാറാകണമെന്നും ഇ.പി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു.

പിസി ജോർജ് ഇപ്പോൾ ആർഎസ്എസ് ജോർജായി മാറിയിരിക്കുന്നുവെന്നും ജയരാജൻ വിമർശിച്ചു. ഭദ്രമായ മതനിരപേക്ഷ മനസാണ് കേരളത്തിന്റെ കരുത്ത്. ആ ഒരുമ തകർക്കാനുള്ള ഗൂഢനീക്കം ശക്തമാണെന്നും അതിന്റെ ഭാഗമാണ് ജോർജിന്റെ വിദ്വേഷ പ്രചാരണമെന്നും ജയരാജൻ ആരോപിക്കുന്നു. മുസ്ലീം- ക്രൈസ്തവ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയാണ് ജോർജിന്റെ ലക്ഷ്യമെന്നും സംഘപരിവാറിനെ പ്രീതിപ്പെടുത്താനാണ് ജോർജിന്റെ ഈ കസർത്തുകളെന്നും ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Tags: ep jayarajanpc george arrestഇ.പി ജയരാജൻവി. മുരളീധരൻപി.സി ജോർജ്ജ്
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies