പാലക്കാട് : ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പോപ്പുലർഫ്രണ്ട് തീവ്രവാദിയുടെ വീടിന് നേരെ ആക്രമണം. കാവിൽപ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെയോടെയായിരുന്നു ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
ബൈക്കിൽ എത്തിയ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്. രാത്രി ഫിറോസിന്റെ വീടിന് മുൻപിൽ എത്തിയ ഇവർ പെട്രോൾ നിറച്ച കുപ്പി എറിയുകയായിരുന്നു. സംഭവത്തിൽ ഹേമാംബിക നഗർ പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ ഫിറോസ് പോലീസിന്റെ പിടിയിലായത്. ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഒളിവിൽ കഴിയാനും തെളിവ് നശിപ്പിക്കാനും സഹായം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
Comments