ഈദ് ദിനത്തിൽ മസ്ജിന് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കില്ല; ഉച്ചഭാഷിണികൾ മതപരമായ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണെന്നും രാജ് താക്കറെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈദ് ദിനത്തിൽ മസ്ജിന് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കില്ല; ഉച്ചഭാഷിണികൾ മതപരമായ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണെന്നും രാജ് താക്കറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 08:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഈദ് ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാഷ്‌ട്രയിലെ മസ്ജിദുകൾക്ക് മുന്നിൽ ഹനുമാൻ ചാലിസ മുഴക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി എംഎൻഎസ് മേധാവി രാജ് താക്കറെ. വർഗീയ സംഘർഷങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മഹാരാഷ്‌ട്ര നവനിർമ്മാൺ സേന തലവന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നാളെ ഈദ് ആണ്. സംഭാജിനഗറിൽ ഇന്നലെ നടന്ന യോഗത്തിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. മുസ്ലീം സമുദായത്തിന് പ്രധാനപ്പെട്ട ഈദ് ദിനം ഏറെ സന്തോഷത്തോടെ ആഘോഷിക്കണം. നേരത്തെ തീരുമാനിച്ചത് പോലെ ഈദ് ദിനത്തിൽ ചാലിസ മുഴക്കരുത്. ഉച്ചഭാഷിണികൾ ഒരിക്കലും മതപരമായ പ്രശ്‌നമല്ല. അതൊരു സാമൂഹിക പ്രശ്‌നമാണെന്നും രാജ് താക്കറെ ട്വിറ്ററിലൂടെ പറഞ്ഞു.

മഹാരാഷ്‌ട്രയിൽ ഒരു കലാപം സൃഷ്ടിക്കാൻ തനിക്ക് യാതൊരു താൽപര്യവുമില്ല. ഉച്ചഭാഷിണികൾ ജനജീവിതം ദുസഹപ്പെടുത്തുന്നവയാണ്. മസ്ജിദുകളിലെ ഉച്ചഭാഷിണി കാരണം തന്റെ കുട്ടി കഷ്ടപ്പെട്ടുവെന്ന് നാസിക്കിലെ ഒരു മുസ്ലീം പത്രപ്രവർത്തകൻ പറഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശിന് ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് മഹാരാഷ്‌ട്രയ്‌ക്ക് സാധ്യമല്ല. ഉച്ചഭാഷിണികൾ എവിടെയാണെങ്കിലും നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഈദിന് ശേഷവും മഹാരാഷ്‌ട്രയിലെ മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ ഔറംഗബാദിൽ പ്രതിഷേധ റാലി നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് രാജ് താക്കറെയുടെ പുതിയ ട്വീറ്റ് എത്തിയിരിക്കുന്നത്. ഉച്ചഭാഷിണികൾ മാറ്റിയില്ലെങ്കിൽ ഹനുമാൻ ചാലിസ ഇരട്ടി ഉച്ചത്തിൽ മുഴക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഈദ് ദിവസം ആഘോഷദിനമാണെന്നും മുസ്ലീം സമുദായക്കാരുടെ ആഘോഷത്തിന് ഭംഗം വരുത്താൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം മെയ് നാലിന് ശേഷവും ഉച്ചഭാഷിണികൾ തുടർന്നാൽ കടുത്ത പ്രതിഷേധമുണ്ടാവുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.

Tags: Hanuman ChalisatweetMosquesRAJ THACKERAY
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies