കല്‍പ്പറ്റ: വയനാട്ടില്‍ 15 വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്പ്പറ്റയ്ക്ക് സമീപം കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം സ്വദേശികളാണ് ഇവര്‍.
വയനാട്ടില്‍ നിന്ന് തിരികെ പോരുന്ന വഴിയാണ് കമ്പളക്കാട് നിന്ന് ഭക്ഷണം കഴിക്കുന്നതും, ഭക്ഷ്യവിഷബാധയേറ്റതും. പലര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ഇവരെ താമരശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments