മൂന്നാമത്തെ കുട്ടി ജനിച്ചാൽ 11.50 ലക്ഷം രൂപ സമ്മാനം; വനിതാ ജീവനക്കാർക്ക് ഒരു വർഷവും പുരുഷന്മാർക്ക് ഒമ്പത് മാസവും അവധി; വ്യത്യസ്ത ഓഫറുമായി കമ്പനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൂന്നാമത്തെ കുട്ടി ജനിച്ചാൽ 11.50 ലക്ഷം രൂപ സമ്മാനം; വനിതാ ജീവനക്കാർക്ക് ഒരു വർഷവും പുരുഷന്മാർക്ക് ഒമ്പത് മാസവും അവധി; വ്യത്യസ്ത ഓഫറുമായി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 08:23 am IST
Facebook
Twitter
WhatsAppTelegram

ബെയ്ജിംഗ്: ഒരു കുട്ടിയെന്ന നയം 2016ൽ ചൈന ഔദ്യോഗികമായി അവസാനിപ്പിച്ചതാണ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി 1980-ലാണ് നയം ആരംഭിച്ചത്. അതിനിടെ 2021 മെയ് മാസത്തിൽ മൂന്ന് കുട്ടികളെ അനുവദിക്കുന്ന നയവും ചൈന അവതരിപ്പിച്ചു. അതുകൊണ്ട് തന്നെ ഇപ്പോൾ കൂടുതൽ കുട്ടികളുണ്ടാകാൻ തങ്ങളുടെ പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് ചൈനീസ് സർക്കാർ.

മൂന്നാമതൊരു കുഞ്ഞിന് ജന്മം നൽകുന്ന ജീവനക്കാർക്ക് ഇൻസെന്റീവ് വാഗ്ദാനം ചെയ്യുകയാണ് ഒരു ചൈനീസ് കമ്പനി. ബെയ്ജിംഗ് ഡാബെയ്നോംഗ് ടെക്നോളജി ഗ്രൂപ്പാണ് വ്യത്യസ്ത വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. 90,000 യുവാൻ ക്യാഷ് ബോണസാണ് വാഗ്ദാനം. ഇത് ഏകദേശം 11.50 ലക്ഷം ഇന്ത്യ രൂപ വരും. മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകുകയാണെങ്കിൽ ക്യാഷ് ബോണസിന് പുറമെ വനിതാ ജീവനക്കാർക്ക് ഒരു വർഷത്തെ അവധിയും പുരുഷ ജീവനക്കാർക്ക് ഒമ്പത് മാസത്തെ അവധിയും കമ്പനി നൽകുമെന്നാണ് റിപ്പോർട്ട്.

അതേസമയം രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കുന്ന ജീവനക്കാർക്ക് 60,000 യുവാൻ ബോണസ് ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഏകദേശം 7 ലക്ഷം ഇന്ത്യ രൂപ വരുമിത്. ആദ്യത്തെ കുട്ടി ജനിച്ചാൽ 30,000 യുവാനും (3.50 ലക്ഷം രൂപ) ബോണസായി ലഭിക്കും.

ചൈനയിൽ ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ഒരു കുട്ടി നയം കൊണ്ടുവന്നത് രാജ്യത്ത് നിരവധി പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. ലിംഗാനുപാതത്തിൽ മാറ്റമുണ്ടാകുന്നതിനും ഇത് കാരണമായി. ജനസംഖ്യയുടെ അനുപാതത്തിൽ ചൈന അസമത്വം നേരിടാൻ തുടങ്ങി. പ്രായമായവരുടെ അനുപാതം വർധിച്ചു. ആൺകുട്ടികൾക്ക് മുൻഗണനകൾ ലഭിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നതിനാൽ വലിയ തോതിൽ ഗർഭച്ഛിദ്രത്തിലേക്കും നയിച്ചു. സാഹചര്യം കൂടുതൽ സങ്കീർണമാകുന്നുവെന്ന് തിരിച്ചറിഞ്ഞാണ് ഒടുവിൽ ഒറ്റ കുട്ടി നയം ചൈന അവസാനിപ്പിച്ചത്.

2016 ജനുവരി ഒന്നിനായിരുന്നു നയം ഔദ്യോഗികമായി അവസാനിപ്പിച്ചത്. ഇതോടെ 2019 ആയപ്പോൾ ചൈനയിൽ 14.65 ദശലക്ഷം കുട്ടികളും 2020ൽ 12 ദശലക്ഷം കുഞ്ഞുങ്ങളും ജനിച്ചു. ഇതിന് പിന്നാലെ 2021 മെയ് മാസത്തിൽ മൂന്ന് കുട്ടികൾക്കുള്ള അനുമതി ചൈനീസ് സർക്കാർ നൽകുകയും ചെയ്തു.

 

Tags: ChinaOFFERcompany
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies