കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്ത് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഫുട്പാത്തിലാണ് ആൺ കുഞ്ഞിനെ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
Comments