പാക് ഭീകരർ ലക്ഷ്യമിട്ടത് അമർനാഥ് തീർത്ഥാടകരെ; തുരങ്കം കണ്ടെത്തിയതിന് പിന്നാലെ അതീവ ജാഗ്രതയിൽ ജമ്മു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ഭീകരർ ലക്ഷ്യമിട്ടത് അമർനാഥ് തീർത്ഥാടകരെ; തുരങ്കം കണ്ടെത്തിയതിന് പിന്നാലെ അതീവ ജാഗ്രതയിൽ ജമ്മു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2022, 01:30 pm IST
Facebook
Twitter
WhatsAppTelegram

ജമ്മു: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്‌ട്ര അതിർത്തിയോട് ചേർന്ന് കണ്ടെത്തിയ തുരങ്കം അമർനാഥ് യാത്ര തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ പാക് ഭീകരർ നിർമ്മിച്ചതാണെന്ന് ബിഎസ്എഫ്. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്കാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. പാക് ഭീകരരുടെ ശ്രമം കഴിഞ്ഞ ദിവസം സൈന്യം നടത്തിയ പരിശോധനയിലൂടെ തകർത്തുവെന്നും ബിഎസ്എഫ് വ്യക്തമാക്കി. അതേസമയം തുരങ്കം കണ്ടെത്തിയ സാഹചര്യത്തിൽ ജമ്മു മേഖലയിൽ ഉടനീളം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സാംബയിൽ ചക് ഫക്കീറ അതിർത്തി ചെക്‌പോസ്റ്റിന് സമീപം ഇന്നലെയാണ് 150 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തിയത്. ‘ വരാനിരിക്കുന്ന അമർനാഥ് യാത്രയെ ലക്ഷ്യമിട്ടാണ് പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരർ ഈ തുരങ്കം നിർമ്മിച്ചത്. എന്നാൽ സൈന്യത്തിന്റെ കൃത്യമായ ശ്രമം മൂലം ഭീകരരുടെ ശ്രമം തകർക്കാൻ സാധിച്ചുവെന്നും’ ബിഎസ്എഫ് ഡിഐജി എസ്പിഎസ് സന്ധു പറഞ്ഞു.

പാകിസ്താന്റെ ഭാഗത്ത് നിന്നാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. തുരങ്കത്തിന് ബലം കൊടുക്കാനായി വച്ച 21ഓളം മണൽചാക്കുകളും കണ്ടെടുത്തിട്ടുണ്ട്. തുരങ്കത്തിൽ വിശദമായ പരിശോധനകൾ നടത്തുമെന്നും സന്ധു വ്യക്തമാക്കി. കഴിഞ്ഞ വർഷത്തിനിടെ കണ്ടെത്തുന്ന അഞ്ചാമത്തെ തുരങ്കമാണിതെന്ന് ബിഎസ്എഫ് ഇൻസ്‌പെക്ടർ ജനറൽ ഡി.കെ.ബൂറ പറഞ്ഞു. ഇന്ത്യയെ നശിപ്പിക്കാൻ പാകിസ്താൻ നടത്തുന്ന ക്രൂരശ്രമങ്ങളാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

 

Tags: pak terroristAMARNATH
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies