മാലി: ഒരു പ്രസവത്തിൽ ഒന്നിലധികം കുഞ്ഞുങ്ങളുണ്ടാകുന്നത് ഇന്ന് അത്ര വലിയ അത്ഭുതമുള്ള കാര്യമല്ല. എന്നാൽ ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങളുണ്ടാകുന്നതോ? ഒൻപത് കുഞ്ഞുങ്ങളോ എന്ന് അത്ഭുതപ്പെടാൻ വരുന്നതിന് മുൻപ് ഞങ്ങളെ ഒന്ന് നോക്കൂ എന്നാണ് 26 കാരിയായ ഹലീമ സിസ്സെയും ഭർത്താവ് അബ്ദുൽകാദർ അർബിയും പറയുന്നത്. ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഈ ദമ്പതികൾ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഈ ഒൻപത് കൺമണികളുടേയും ഒന്നാം പിറന്നാളും ഈ വലിയ ചെറിയ കുടുബം ആഘോഷിച്ചു.ആദ്യ പിറന്നാൾ ആഘോഷ പരിപാടിയിൽ കുഞ്ഞുങ്ങളെ പരിപാലിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള കുറച്ച് നഴ്സുമാരും അയൽക്കാരും പങ്കെടുത്തുവെന്നും പിറന്നാളാഘോഷത്തിന്റെ വീഡിയോകളും ഫോട്ടോകളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
കഴിഞ്ഞ വർഷം മെയ് 4 ന് പെൺകുട്ടികളും നാല് ആൺകുട്ടികൾക്കുമാണ് ഹലീമ ജന്മം നൽകിയത്. 30ാം മത്തെ ആഴ്ചയിലാണ് ഒൻപത് പേരെയും സിസേറിയനിലൂടെയാണ് പുറത്തെടുത്തത് കുഞ്ഞുങ്ങൾക്ക് 500 ഗ്രാം മുതൽ 1 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു.കുഞ്ഞുങ്ങളെല്ലാം ഇപ്പോൾ മുട്ടിട്ടെഴെയാൻ തുടങ്ങിയെന്ന് മാതാപിതാക്കൾ പറയുന്നു.
പ്രസവദിവസങ്ങളിൽ എപ്പോഴും പേടിയായിരുന്നു. ചില സമയങ്ങളിൽ കഠിനമായ ക്ഷീണവും അനുഭവപ്പെട്ടുവെന്നും ഹലീമ പറഞ്ഞു. എന്നാൽ കൺമണികളെ കയ്യിൽ കിട്ടിയ നാൾ മുതൽ വേദനകൾ തങ്ങൾ മറന്നെന്നും കുഞ്ഞുങ്ങൾക്ക് വേണ്ടിയായി പിന്നീടുള്ള ജീവിതമെന്നും ദമ്പതിമാർ പറയുന്നു.. കുഞ്ഞുങ്ങൾ ജനിച്ച കാസാബ്ലാങ്കയിലെ ഐൻ ബോർജ ക്ലിനിക്കിന്റെ മെഡിക്കലൈസ്ഡ് ഫ്ലാറ്റ് എന്നിടത്താണ് ഹലീമയും കുട്ടികളും ഇപ്പോൽ താമസിക്കുന്നത്. അവിടെ കുഞ്ഞുങ്ങളെ പരിപാലിക്കാൻ നഴ്സുമാർ ഒപ്പമുണ്ടെന്നും അർബി പറഞ്ഞു.
കുട്ടികൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ ഭക്ഷണക്രമവും ഏർപ്പെടുത്തിയിട്ടുണ്ട് ഇതുവരെ കുട്ടികളില്ലാത്ത എല്ലാവരേയും ദൈവം അനുഗ്രഹിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് മനോഹരമായൊരു നിമിഷമാണ്, ഒരു യഥാർത്ഥ നിധിയാണെന്നും അദ്ദേഹം പറഞ്ഞു.















