ആ ഉസ്താദല്ല യഥാർത്ഥ ഇസ്ലാം. ശെരിക്കുള്ള ഇസ്ലാം ചുവന്നു തുടുത്തു സെറലാക്ക് തിന്നിരിക്കുന്നുണ്ട്, നിങ്ങള് കാണാഞ്ഞിട്ടാ" എന്നും പറഞ്ഞു വരരുത് ; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ ഉസ്താദല്ല യഥാർത്ഥ ഇസ്ലാം. ശെരിക്കുള്ള ഇസ്ലാം ചുവന്നു തുടുത്തു സെറലാക്ക് തിന്നിരിക്കുന്നുണ്ട്, നിങ്ങള് കാണാഞ്ഞിട്ടാ” എന്നും പറഞ്ഞു വരരുത് ; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 06:17 pm IST
Facebook
Twitter
WhatsAppTelegram

ചെറിയ പ്രായം മുതൽ തന്റെ മതത്തിൽ പെൺകുട്ടികൾക്ക് നേരിടേണ്ടി വരുന്ന വിഭാഗീയത തുറന്ന് പറഞ്ഞ് മുസ്ലീം യുവതി. ലൈബ്രറിയിൽ ഒറ്റയ്‌ക്കിരുന്ന് പുസ്തകം വായിക്കുമ്പോൾ അത് പെണ്ണുങ്ങൾക്കുള്ളതല്ല എന്ന് പറഞ്ഞത് മുതൽ പത്രത്തിൽ തന്നെക്കുറിച്ച് വന്ന ആർട്ടിക്കിളിൽ മുഖം കണ്ടത് വരെ മതപുരോഹിതന്മാർ വലിയ പ്രശ്‌നമാക്കിയ സംഭവങ്ങളാണ് ഇവർ വിശദീകരിച്ചിരിക്കുന്നത്. കല്യാണവീടുകളിലും പള്ളികളിലും കുടുംബസദസ്സുകളിലും മരണവീടുകളിലും ഇന്നും കൂറകളെ പോലെയാണ് മുസ്ലീം സ്ത്രീകൾ നീങ്ങുന്നത് എന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആൺകുട്ടികളുമായി സംസാരിച്ചപ്പോൾ ആ വീട്ടിലെ കാരണവർ വന്ന്‌നെഞ്ചത്തേക്ക് നോക്കി തട്ടമിടാൻ പറഞ്ഞെന്നും തന്നെ പെണ്ണുങ്ങളുടെ സൈഡിലേക്ക് മാറ്റിയെന്നും യുവതി പറയുന്നു. മികച്ച റാങ്ക് വാങ്ങിയവരെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇടയിലൂടെ മറ ഒരുക്കാത്തതിന് സംഘാടകരെ ശകാരിച്ചു, പിന്നീട് അങ്ങനെ ഒരു പരിപാടി നടന്നിട്ടില്ല എന്നും യുവതി ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ; ഞങ്ങളുടെ പള്ളിയുടെ പുറത്തു ഒരു ചെറിയ ലൈബ്രറി ഉണ്ട്. അധികവും മത പുസ്തകങ്ങൾ ആണ്. എന്നാലും പള്ളിയിൽ എന്തെങ്കിലും പരിപാടി നടക്കുമ്പോൾ ഞാൻ പോയിരുന്നു കഥകൾ വായിക്കുമായിരുന്നു. ഒരു ദിവസം പള്ളിയിലെ പ്രധാന പുള്ളികൾ എന്നോട് ‘എന്താ ഇവിടെ? പെണ്ണുങ്ങൾക്ക്ള്ളതല്ല ഇത്. ഉമ്മ എവിടെ?’ എന്ന് പറഞ്ഞു എന്നെ ഇറക്കി വിട്ടു.

ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് ഒരു വിവാഹത്തിന് ഒരു കറുത്ത ടോപ്പും കടും ചുവപ്പ് പാവാടയും ഇട്ടു (എനിക്ക് തന്നെ എന്നോട് ‘ഹൗ സൗന്ദര്യമേ’ എന്ന് തോന്നിയതായിരുന്നു) എന്റെ ആൺകസിൻസിന്റെ കൂടെ കല്യാണവീട്ടിലെ സിറ്റിങ്ങിൽ ഇരുന്നു എന്തോ സീരിയസ് ചർച്ച നടക്കുകയാണ്. അപ്പോൾ ആ വീട്ടിലെ കാരണവർ വരുന്നു, എന്റെ നെഞ്ചത്തേക്ക് നോക്കുന്നു, ആരുടെ മോളാണെന്നു ചോദിക്കുന്നു. ‘ഉമ്മനോട് പറ ഒരു തട്ടം തരാൻ. ആത്ത് പൊയ്‌ക്കോ’ എന്നും പറഞ്ഞു എന്നെ ‘പെണ്ണുങ്ങളെ സൈഡ്‌ലേക്ക്’ അയച്ചു.

ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോഴിക്കോട് അഹ്മദിയാ ജമാഅത്തു ആ വർഷം എസ്എസ്എൽസി പരീക്ഷക്ക് റാങ്ക് നേടിയ ആദില എന്ന പെൺകുട്ടിക്ക് സ്വീകരണവും ജമാഅത്തിലെ മറ്റു ഡിസ്റ്റിങ്ങ്ഷൻ നേടിയ കുട്ടികൾക്ക് സമ്മാനവും തീരുമാനിക്കുന്നത്. ഒരു തുറന്ന ഹാളിൽ ഒരു ഭാഗത്തു പെൺകുട്ടികളും മറ്റേ ഭാഗത്തു ആൺകുട്ടികളും സ്റ്റേജിൽ റാങ്കുകാരിയും പള്ളിയിലെ പ്രമുഖ പുരുഷന്മാരും. നടുവിലൂടെ കർട്ടൻ വലിക്കാൻ മറന്നു. തല തിരിച്ചാൽ പരസ്പരം കാണാം. ഈ പരിപാടിയുടെ ഫോട്ടോ മേലധികാരികൾ കണ്ടു. നടത്തിപ്പുകാർക്ക് നെരിവട്ടം കേട്ടു. ശേഷം അങ്ങനെയൊരു പരിപാടി നടന്നിട്ടില്ല.

ഞാൻ കോളേജിൽ പഠിക്കുമ്പോഴാണ് ഇക്കാക്കയുടെ വിവാഹം നടക്കുന്നത്. ഭക്ഷണം കഴിഞ്ഞു കൈ കഴുകുന്ന പൈപ്പുകൾ ഒരു നീണ്ട വരാന്തയിൽ ആണ്. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഭക്ഷണ ഹാളുകളിൽ നിന്നും ഇറങ്ങുന്നത് ഈ വരാന്തയിലെക്കാണ്. വീണ്ടും തല തിരിച്ചാൽ സ്ത്രീകൾ കൈ കഴുകുന്നത് കാണാം. വീട്ടിലേക്ക് കാരണം കാണിക്കൽ നോട്ടീസ്.

മംഗളൂരിൽ ജോലി ചെയ്യുമ്പോഴാണ്, ആശുപത്രിയിൽ വന്ന ആരോ എന്നെ കണ്ട കാര്യം വീട്ടിൽ വിളിച്ചു പറയുന്നത് ‘ഓളൊന്നും ഇടാണ്ടാ നടക്കുന്നത്.’ തട്ടം. തട്ടം മാത്രമാണ് ഇടാതിരുന്നത്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന സമയത്താണ് മനോരമയിൽ എന്നെ കുറിച്ച് ഒരു ആർട്ടിക്കിൾ വരുന്നത്. എന്റെ ഹിജാബിട്ട ഫോട്ടോ അടക്കം. ‘മരിച്ചാൽ പോലും അന്യപുരുഷന്മാർ കാണാൻ പാടില്ലാത്ത മുഖമാണ്’, ലീഡ് ഇൻവെസ്റ്റിഗേറ്റർ ബിച്ചികോയട്ടി അന്ന് ചോദിച്ചു. മാപ്പെഴുതി കൊടുക്കേണ്ടി വന്നു പത്രത്തിൽ റിപ്പോർട്ട് വന്നതിനു.

എന്റെ ഈ ചില്ലറ അനെക്‌ഡോട്‌സിന്റെ കൂടിയതും കുറഞ്ഞതുമായ അനെക്‌ഡോട്‌സുകളുടെ ഒരു സമ്മേളനമാണ് മിക്ക മുസ്ലിം പെൺകുട്ടികളുടേയു നിത്യജീവിതം. കല്യാണവീടുകളിലും പള്ളികളിലും കുടുംബസദസ്സുകളിലും മരണവീടുകളിലും ദർസ്സുകളിലും ഇന്നും കൂറകളെ പോലെയാണ് മുസ്ലീം സ്ത്രീകൾ നീങ്ങുന്നത്. ഓരം പറ്റി, ഇരുട്ടിനെ മറയാക്കി, തട്ടം വലിച്ചു ചുറ്റി, നെഞ്ചൊതുക്കി, തല താഴ്‌ത്തി (പശു നടക്കുന്ന പോലെ നാല് പാടും നോക്കി നടക്കല്ല എന്ന് പറയും) മാറി കൊടുത്തു ജീവിക്കുന്നവർ. സ്റ്റേജുകളും മിമ്പറകളും മുഖങ്ങളും പോസ്റ്ററുകളും ആശംസാ ഫ്‌ലെക്‌സുകളും അഭിപ്രായങ്ങളും പദവികളും നിഷിദ്ധമാക്കപ്പെട്ടവർ.

ഈ ഞങ്ങളോട് ‘ആ ഉസ്താദല്ല യഥാർത്ഥ ഇസ്ലാം. ശെരിക്കുള്ള ഇസ്ലാം വേറെ എവിടെയോ ചുവന്നു തുടുത്തു സെറലാക്ക് തിന്നിരിക്കുന്നുണ്ട്, നിങ്ങള് കാണാഞ്ഞിട്ടാ’ എന്നും പറഞ്ഞു വരരുത്.

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ; ഞങ്ങളുടെ പള്ളിയുടെ പുറത്തു ഒരു ചെറിയ ലൈബ്രറി ഉണ്ട്. അധികവും മത പുസ്തകങ്ങൾ ആണ്….

Posted by Aysha M on Sunday, May 8, 2022

Tags: muslim woman
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies