ഷഹീൻബാഗിലെ ഒഴിപ്പിക്കലിൽ സിപിഎമ്മിന് എന്ത് കാര്യമെന്ന് സുപ്രീംകോടതി; രണ്ട് ദിവസത്തേക്കെങ്കിലും സ്റ്റേ തരണമെന്ന് പാർട്ടി; ഹർജി പിൻവലിക്കുന്നോ തളളണോ എന്ന് കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷഹീൻബാഗിലെ ഒഴിപ്പിക്കലിൽ സിപിഎമ്മിന് എന്ത് കാര്യമെന്ന് സുപ്രീംകോടതി; രണ്ട് ദിവസത്തേക്കെങ്കിലും സ്റ്റേ തരണമെന്ന് പാർട്ടി; ഹർജി പിൻവലിക്കുന്നോ തളളണോ എന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 06:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഷഹീൻബാഗിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിപിഎമ്മിനെ നാണംകെടുത്തി കോടതി. ഷഹീൻബാഗിലെ ഒഴിപ്പിക്കലിൽ സിപിഎമ്മിന് എന്ത് കാര്യമെന്ന് കോടതി ചോദിച്ചു. നിയമലംഘനമുണ്ടായാൽ കോടതി ഇടപെടും, പക്ഷെ അത് ഇത്തരം രാഷ്‌ട്രീയ പാർട്ടികളുടെ മുൻധാരണയ്‌ക്ക് അനുസരിച്ചായിരിക്കില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സിപിഎമ്മിന്റെ ഉദ്ദേശ്യശുദ്ധിക്കെതിരെ വിമർശനം ഉന്നയിച്ചത്.

എന്തിനാണ് സിപിഎം ഇക്കാര്യത്തിൽ ഹർജി നൽകിയതെന്ന് കോടതി ചോദിച്ചു. നടപടി ബാധിക്കുന്നവർ ഹർജിയുമായി വന്നാൽ മനസിലാക്കാം. ആർക്ക് വേണമെങ്കിലും വന്ന് എന്റെ വീട് പൊളിച്ചു ഇടപെടണമെന്ന് പറയാനുളള ലൈസൻസ് നൽകിയിട്ടില്ലെന്നും കോടതി കടുത്ത ഭാഷയിൽ പറഞ്ഞു. അനധികൃത നിർമാണമാണെങ്കിൽ കോടതി ഉത്തരവിന്റെ കീഴിൽ അഭയം പ്രാപിക്കാൻ ആരെയും അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി.

സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഷഹീൻ ബാഗിലെ അനധികൃത നിർമാണങ്ങൾ പൊളിക്കാൻ എത്തിയതിനെതിരെ ആയിരുന്നു സിപിഎം ഉൾപ്പെടെ ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്. ശക്തമായ ഭാഷയിൽ വിമർശിച്ച കോടതി ഹർജി തളളണോ പിൻവലിക്കുന്നോയെന്നും ചോദിച്ചു. നിങ്ങൾ രാവിലെ മുതൽ ഇവിടെ സമയം ചിലവഴിക്കുകയാണ്. നടപടി നിയമവിരുദ്ധമാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു.

ഹനുമൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ അക്രമം ഉണ്ടായ ജഹാംഗീർപുരിയിൽ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട് ബുൾഡോസറിന് മുൻപിൽ നിൽക്കുന്ന ചിത്രങ്ങൾ സിപിഎം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി രാഷ്‌ട്രീയ നേട്ടത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ രീതിയിൽ ഷഹീൻബാഗ് ഒഴിപ്പിക്കലിലും കോടതിയെ സമീപിക്കാൻ സിപിഎം ഡൽഹി ഘടകം തീരുമാനിച്ചത്. ഇതിനും വ്യാപക പ്രചാരണം നൽകിയിരുന്നു.

2020 ൽ പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ കുപ്രസിദ്ധമായ സ്ഥലമാണ് ഷഹീൻ ബാഗ്. ഇതിന്റെ തുടർച്ചയായി ഇന്നും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ബുൾഡോസറുകൾക്ക് മുൻപിൽ പ്രദേശവാസികൾ പ്രതിഷേധം തീർക്കുകയായിരുന്നു. നടപടിയിൽ നിന്ന് പിൻമാറില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുമെന്ന് വ്യാപാരികളും എഎപി എംഎൽഎ അമനത്തുളള ഖാനും ഉറപ്പ് നൽകുകയായിരുന്നു.

Tags: Supreme Courtസിപിഎംസുപ്രീംകോടതിഅനധികൃത നിർമാണങ്ങൾ
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies