പിസി ജോർജ്ജിനെതിരെ രണ്ടാമതും കേസ്; യേശു പിഴച്ചുപെറ്റവനെന്ന് പറഞ്ഞ മുസ്ലീം മതപ്രഭാഷകനെതിരെ ചെറുവിരൽ അനക്കാതെ പോലീസ്; നടപടി വേണമെന്ന് ഡിജിപിക്ക് പരാതി നൽകി അനൂപ് ആന്റണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിസി ജോർജ്ജിനെതിരെ രണ്ടാമതും കേസ്; യേശു പിഴച്ചുപെറ്റവനെന്ന് പറഞ്ഞ മുസ്ലീം മതപ്രഭാഷകനെതിരെ ചെറുവിരൽ അനക്കാതെ പോലീസ്; നടപടി വേണമെന്ന് ഡിജിപിക്ക് പരാതി നൽകി അനൂപ് ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 04:59 pm IST
FacebookTwitterWhatsAppTelegram

തിരുവല്ല: മതവിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന് ആരോപിച്ച് പി.സി ജോർജ്ജിനെതിരെ വീണ്ടും കേസെടുത്ത കേരള പോലീസ് ക്രിസ്തീയ വിശ്വാസികളെയും യേശുക്രിസ്തുവിനെയും അവഹേളിച്ച മുസ്ലീം മതപ്രഭാഷകനെതിരെ പരാതി നൽകി മാസങ്ങളായിട്ടും നടപടിയെടുത്തിട്ടില്ല. വസീം അൽ ഹിക്കാമിയെന്ന ഇസ്ലാമിക മത പ്രഭാഷകനെതിരെയാണ് പരാതി നൽകിയിട്ടും പോലീസ് നടപടിയെടുക്കാത്തത്.

ക്രിസ്തുമസ് ആഘോഷത്തിനിടെ ഡിസംബർ അവസാന വാരത്തോടെയാണ് ക്രിസ്തീയ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന തരത്തിൽ ഇയാളുടെ വീഡിയോ പുറത്തുവന്നത്. ക്രിസ്തുമസ് നിന്ദ്യമാണെന്നും യേശുക്രിസ്തു അവിഹിതത്തിൽ ജനിച്ച പുത്രനാണെന്നും വരെ വീഡിയോയിലൂടെ ഇയാൾ പറഞ്ഞിരുന്നു. ക്രിസ്തുമസ് ആഘോഷിക്കരുതെന്നും ആശംസാ കാർഡുകൾ അയയ്‌ക്കരുതെന്നും ആശംസ അർപ്പിക്കരുതെന്നും താക്കീത് നൽകുകയും ചെയ്തു.

ഇതിന്റെ വീഡിയോകൾ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇടപ്പാൾ ആസ്ഥാനമായുളള മസ്ജിദ് തൗഹീദിന്റെ സമൂഹമാദ്ധ്യമപേജിലൂടെ വീഡിയോകൾ ഇവർ പ്രചരിപ്പിക്കുന്നുമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഉളിക്കൽ പോലീസ് സ്‌റ്റേഷനിലും എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലുമായി രണ്ട് പരാതികളാണ് നിലവിലുളളത്. അരുൺ തോമസ് ആണ് ഉളിക്കൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. എറണാകുളം പോലീസ് സ്‌റ്റേഷനിൽ കെവിൻ പീറ്ററും പരാതി നൽകി. രണ്ട് പരാതികളിലും നടപടിയെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഡിജിപിക്ക് പരാതി അയച്ചത്.

വസീം അൽ ഹക്കാമി സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം തുടരുകയാണെന്നും സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്ന ഗുരുതരമായ പരാമർശങ്ങളാണ് ഇയാൾ നടത്തുന്നതെന്നും അനൂപ് ആന്റണി പരാതിയിൽ പറയുന്നു. ഐപിസി 153 എ, 295 എ, 505 അടക്കമുളള വകുപ്പുകൾ ചേർത്ത് വസീം അൽ ഹക്കാമിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രസംഗിച്ചുവെന്ന് പറഞ്ഞാണ് പി.സി ജോർജ്ജിനെതിരെ കേസെടുക്കുകയും പുലർച്ചെ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇതിന് പിന്നാലെ വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടിയിൽ മുസ്‌ലിം മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
വസീം അൽ ഹക്കാമിക്കെതിരെ ആരോപിക്കപ്പെടുന്ന വകുപ്പുകൾ തന്നെയാണ് പി.സി ജോർജ്ജിനെതിരെയും പോലീസ് ചുമത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇരട്ട നീതിയാണ് പോലീസ് നടപ്പാക്കുന്നതെന്ന വിമർശനവും ശക്തമാകുന്നത്.

Tags: പിസി ജോർജ്ജ്മതവിദ്വേഷ പ്രസംഗം
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies