ലങ്ക കത്തുന്നു; രാജ്യം സാധാരണനിലയിലാകുന്നത് വരെ മഹിന്ദ രജപക്‌സെ നാവിക താവളത്തിൽ തുടരുമെന്ന് സൈന്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലങ്ക കത്തുന്നു; രാജ്യം സാധാരണനിലയിലാകുന്നത് വരെ മഹിന്ദ രജപക്‌സെ നാവിക താവളത്തിൽ തുടരുമെന്ന് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2022, 07:00 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ജനരോഷം കത്തിക്കയറുന്ന ശ്രീലങ്കയിൽ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും കുടുംബവും നാവിക താവളത്തിൽ കഴിയുന്നത് തുടരുമെന്ന് പ്രതിരോധ സെക്രട്ടറി കമൽ ഗുണരത്‌നെ. സ്ഥിതിഗതികൾ സാധാരണനിലയിൽ മാത്രമായാൽ മാത്രമെ രജപക്‌സെയെ അദ്ദേഹം ആഗ്രഹിക്കുന്നയിടത്തേയ്‌ക്ക് മാറ്റുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി എന്ന നിലയിൽ രജപക്‌സെയ്‌ക്ക് ആജീവനാന്ത സുരക്ഷയ്‌ക്ക് അർഹതയുള്ളതിനാൽ സൈന്യം രജപക്‌സെയ്‌ക്ക് സുരക്ഷ നൽകുന്നത് തുടരുമെന്ന് ഗുണരത്‌നെ വ്യക്തമാക്കി.

ഇന്നലെയാണ് പട്ടാള കാവലിൽ ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി രജപക്‌സെയും കുടുംബവും സ്വവസതി വിട്ട് ശ്രീലങ്കയുടെ തമിഴ് മേഖലയായ ട്രിങ്കോമാലിയിലെ ഒരു നാവിക താവളത്തിൽ അഭയം തേടിയത്.തലസ്ഥാനമായ കൊളംബിയയിൽ നിന്ന് 270 കിലോ മീറ്റർ അകലെയാണ് ഈ കേന്ദ്രം. തലസ്ഥാനത്തെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലേക്ക് നൂറു കണക്കിന് പേരാണ് പ്രതിഷേധവുമായി തിങ്കളാഴ്ച രാത്രിയോടെ എത്തിയത്.

പെട്രോൾ ബോംബുകളടക്കം പ്രതിഷേധക്കാർ വസതിക്ക് നേരെ എറിഞ്ഞതോടെയാണ് രജപക്‌സെയും കുടുംബത്തേയും ഹെലികോപ്റ്ററിൽ നാവിക താവളത്തിലേക്ക് മാറ്റിയത്.രജപക്‌സെ അഭയം തേടിയ നാവിക താവളത്തിന് പുറത്തും പ്രതിഷേധം ശക്തമാകുന്നുണ്ടെന്നാണ് വിവരം.

സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെ ഗുണ്ടാ സംഘങ്ങളെ അഴിച്ചുവിട്ടതിനെ തുടർന്നുണ്ടായ ജനരോഷ ത്തിന്റെ പേരിലാണ് മഹിന്ദയ്‌ക്ക് രാജി വെക്കേണ്ടി വന്നത്. അക്രമത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മാസങ്ങളായി രാജ്യത്ത് പ്രതിഷേധങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് പോലീസുകാരേയും സൈന്യത്തെയുമാണ് കർഫ്യുവിന്റെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്.

Tags: Sri Lankaeconomic crisismahinda rajapaksa
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies