യുവാവിന്റെ വായിൽ നിന്നും പിഴുതെടുത്തത് 232 പല്ലുകൾ: തളർന്ന് ഡോക്ടർമാർ, സംഭവം മുംബൈയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുവാവിന്റെ വായിൽ നിന്നും പിഴുതെടുത്തത് 232 പല്ലുകൾ: തളർന്ന് ഡോക്ടർമാർ, സംഭവം മുംബൈയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 03:43 pm IST
FacebookTwitterWhatsAppTelegram

പല്ല് നന്നായാൽ പാതി നന്നായി എന്നാണ് ചൊല്ല്. ഭക്ഷണം കടിച്ചു മുറിക്കാൻ സഹായിക്കുന്ന മുൻനിരപ്പല്ലുകളും ഭക്ഷണം നന്നായി ചവച്ചരയ്‌ക്കാൻ സഹായിക്കുന്ന പിൻനിരപ്പല്ലുകളും നമുക്കുണ്ട്. ഒരു വ്യക്തിയുടെ ആത്മവിശ്വാസം വളർത്തുന്നതിലും സൗന്ദര്യം നിലനിർത്തുന്നതിലും പല്ലുകൾക്കു പങ്കുണ്ട്. പ്രായപൂർത്തിയായ ഒരാളുടെ വായിൽ ഏകദേശം 32 പല്ലുകൾ വരെ ഉണ്ടാകും. എന്നാൽ 232 പല്ലുകളുള്ള ഒരു യുവാവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? വേറെങ്ങുമല്ല മുംബൈയിലുള്ള ആഷിഖ് ഗവായി എന്ന യുവാവിന്റെ വായിൽ നിന്നുമാണ് 232 പല്ലുകളോളം കണ്ടെടുത്തത്. ഇത് പിന്നെ ശസ്ത്രക്രിയ ചെയ്ത് നീക്കുകയായിരുന്നു.

മുംബൈയിലെ ബുൽധാന സ്വദേശിയാണ് 17കാരനായ ആഷിഖ്. താടിയെല്ലിൽ നീർവീക്കവും അസഹ്യമായ വേദനയും വന്നതോടെയാണ് ആഷിഖ് ആശുപത്രിയിൽ പ്രവേശിക്കന്നത്. മുംബൈയിലെ ജെജെ ഹോസ്പിറ്ററിലെ ഡെന്റൽ വിഭാഗം മേധാവി ഡോ. സുനന്ദ ധിവാരെയെയാണ് ആഷിഖ് സമീപിക്കുന്നത്. 18 മാസമായി ഇത്തരത്തിൽ വേദനയുണ്ടെന്നും പല ആശുപത്രികളിൽ ചികിത്സിച്ചിട്ടും ഫലം കണ്ടില്ലെന്നും യുവാവ് പറയുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമെന്നാണ് ഡോക്ടർമാർ ആഷിഖിന്റെ അവസ്ഥയെ വിശേഷിപ്പിച്ചത്.

ഒഡോൺടോമ എന്നറിയപ്പെടുന്ന അസുഖാമാണ് ആഷിഖിനെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മോണയിൽ ധാരാളം പല്ലുകളുണ്ടാകുന്ന രോഗാവസ്ഥയാണിത്. ഇതൊരുതരം ട്യൂമറാണെന്നും അധികൃതർ പറയുന്നു. ഏഴ് മണിക്കൂർ നീണ്ട സങ്കീർണ്ണണായ ശസ്ത്രക്രിയയിലൂടെയാണ് ആഷിഖിന്റെ വായിൽ നിന്നും പല്ലുകൾ നീക്കം ചെയ്തത്. 232 പല്ലുകളെന്നത് ശസ്ത്രക്രിയയിലൂടെ 28 ആക്കി മാറ്റി.

താടിയെല്ലിന്റെ ഭാഗത്ത് നിന്ന് ശസ്ത്രക്രിയയിലൂടെ പല്ലുകൾ പുറത്തെടുത്തത്. ആദ്യം അത്ഭുതം തോന്നിയെന്നും ഓരോ പല്ലുകൾ എടുത്ത് മാറ്റി കഴിഞ്ഞ് അവസാനം തളർന്നു തുടങ്ങിയെന്നും ഡോക്ടർമാർ പറയുന്നു. രണ്ട് സർജ്ജൻമാരും രണ്ട് സഹായികളും ചേർന്നാണ് പല്ലുകൾ നീക്കം ചെയ്തത്. ആശുപത്രിയിലെ ഇഎൻടി വിഭാഗം മേധാവി ഡോ. വന്ദനയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

താടിയെല്ലിനെ ബാധിക്കുന്ന രോഗാവസ്ഥയാണ് ഒഡോൺടോമ. നേരത്തെ ഇത്തരത്തിൽ ഒരു രോഗാവസ്ഥയുമായി വന്ന ആളുടെ വായിൽ നിന്നും 37 പല്ലുകൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ആഷിഖിന്റെ കാര്യത്തിൽ ഇത് വിചിത്രമായിരുന്നു. ആഷിഖിന് ആറ് വയസ്സുള്ളപ്പോൾ പല്ലുകൾ ഇവിടെ രൂപപ്പെടാൻ തുടങ്ങാനാണ് സാദ്ധ്യതയെന്ന് ഡോക്ടർമാർ പറയുന്നു. ആഷിഖിന്റെ വായിൽ ദന്തങ്ങൾ വീണ്ടും വളരാൻ സാധ്യതയുണ്ടെന്നും എന്നാൽ അത്ര വലിയ അളവിൽ ഉണ്ടാകാനിടയില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

Tags: teethtooth
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies