ന്യൂനപക്ഷങ്ങൾക്ക്‌ സിപിഎമ്മിന്റെ ഇരട്ട നീതി; പ്രണയത്തിന്റെ മറവിൽ ലൗജിഹാദും പെൺകുട്ടികളെ വശീകരിക്കാൻ നാർക്കോട്ടിക് ജിഹാദും പോലുള്ള താലിബാൻ മാതൃകയെന്ന് കെ സുരേന്ദ്രൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ന്യൂനപക്ഷങ്ങൾക്ക്‌ സിപിഎമ്മിന്റെ ഇരട്ട നീതി; പ്രണയത്തിന്റെ മറവിൽ ലൗജിഹാദും പെൺകുട്ടികളെ വശീകരിക്കാൻ നാർക്കോട്ടിക് ജിഹാദും പോലുള്ള താലിബാൻ മാതൃകയെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 12:56 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി:കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ സിപിഎമ്മിന്റെ ഇരട്ട നീതിയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രണയത്തിന്റെ മറവിൽ ലൗജിഹാദും പെൺകുട്ടികളെ വശീകരിക്കാൻ നാർക്കോട്ടിക് ജിഹാദും പോലുള്ള താലിബാൻ മാതൃക നടപ്പാക്കുകയാണ് കേരളത്തിലെന്ന് അദ്ദേഹം ആവർത്തിച്ചു. ഏതെങ്കിലും ക്രിസ്ത്യാനികൾ ആക്ഷേപമുന്നയിച്ചാൽ അത് മുസ്ലീം തീവ്രാദികൾകളെ ഭയപ്പെട്ട് അവർക്കെതിരെ നിലപാട് സ്വീകരിക്കാൻ എന്താ ഭയക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.സിപിഎമ്മിന്റേത് സാമൂഹ്യനീതി അല്ലെന്നും ഇരട്ട നീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം ആവശ്യമുള്ള സന്ദർഭങ്ങളിൽ വേണ്ട പോലെ കാര്യങ്ങൾ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന

മതഭീകരവാദികൾ വിവാഹമെന്ന വ്യാജേന തട്ടികൊണ്ടു പോയി പെൺകുട്ടികളെ സിറിയയിലേക്ക് അയക്കുമ്പോൾ ക്രിസ്ത്യൻ സമൂഹത്തിന് സംസാരിക്കാൻ അവകാശമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് ആണ്  തിരുമ്പാടിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത് ലൗ ജിഹാദ് ആണെന്ന് ആദ്യം പറഞ്ഞതെന്നും അല്ലാതെ ആർഎസ്എസും ബിജെപിയും അല്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ചുവരെഴുത്ത് വരെ നടത്തി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റിയ ചരിത്രം ഉണ്ടായെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ പരിഹസിച്ചു. സ്ഥാനാർത്ഥിയെ മാറ്റിയത് ക്രിസ്ത്യൻ വോട്ടിന് വേണ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ കാലത്തും ചക്ക വീണ് മുയൽ ചാവുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ മാത്രമാണ് പൊതു പ്രവർത്തകനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെയ് 31 കഴിഞ്ഞാലും പൊതു പ്രവർത്തകനെന്ന് പറയാൻ കഴിയാവുന്ന ഒരേ ഒരു സ്ഥാനാർത്ഥിയേ തൃക്കാക്കരയിലുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ തോറ്റാൽ  സിപിഎമ്മിന്റേയും യുഡിഎഫിന്റേയും സ്ഥാനാർത്ഥികൾ പൊതുരംഗത്ത് ഉണ്ടാവുമോ എന്ന് അദ്ദേഹം ആരാഞ്ഞു.

കഴിഞ്ഞ 15 വർഷത്തിനിടയ്‌ക്ക് സ്ഥാനാർത്ഥികളായി പരീക്ഷിച്ച ബിംബങ്ങൾ ഇപ്പോൾ എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു. സിപിഎം സ്ഥാനാർത്ഥി തോറ്റാൽ തൃക്കാക്കരയിലെ ജനങ്ങളോടൊപ്പമുണ്ടാകുമോ എന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് സ്താനാർത്ഥി 50 കൊല്ലം മുൻപ് കോളേജിൽ കൊടിപിടിച്ചുവെന്നാണ് പറയുന്നത്. ജാതിയും മതവും ഉപജാതിയും സങ്കുചിതമായ താൽപര്യങ്ങളും തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നവർ ന്യൂനപക്ഷങ്ങൾ ആശങ്കയിലാണെന്ന് കള്ളപ്രചരണം നടത്തുന്നവർ യഥാർത്ഥത്തിലുള്ള ആശങ്കകൾ കാണുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പിസി ജോർജിനെതിരെ നിരന്തരം കേസെടുക്കുകയാണ്.മുജാഹിദ് ബാലുശേരിയ്‌ക്കെതിരെ കേസില്ല.ഞങ്ങൾ അസ്ത്രം തയ്യാറാക്കി വെച്ചിരിക്കുകയാണ് ഇന്ത്യയെ തകർക്കാൻ എന്ന് പറഞ്ഞ ആൾക്കെതിരെ കേസില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയെ ചിന്നഭിന്നമാക്കും ഹിന്ദുക്കളെ ഭിന്നിപ്പിക്കും ഇസ്ലാമിക രാജ്യം സ്ഥാപിക്കും എന്ന് പറഞ്ഞ ആൾക്കെതിരേ കേസെടുത്തോ എന്ന് അദ്ദേഹം ചോദിച്ചു. പരസ്യമായി കേരളത്തിൽ വിദ്വേഷ പ്രചരണവും മതഭീകരവാദവും പ്രചരിപ്പിക്കുന്ന മതപണ്ഡിതൻമാർക്കെതിരെ ഒരു നടപടിയുമില്ല.എന്നാൽ പിസി ജോർജിനെ അറസ്റ്റ് ചെയ്യണം. ഇതാണ് ഇരട്ട നീതി എന്ന് ബിജെപി വർഷങ്ങളായി പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി കേരളത്തിന്റെ വികസനത്തെ കുറിച്ചാണ് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറന്നുള്ള ഒരു വികസന ചർച്ചയും കേരളത്തിൽ അർത്ഥപൂർണമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Tags: BJPK Surendranlove jihadh
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies