എന്തോന്നെടേ ഇത് ഫൗണ്ടനോ ? അത്ഭുതമരത്തിലെ വെള്ളച്ചാട്ടം- വീഡിയോ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

എന്തോന്നെടേ ഇത് ഫൗണ്ടനോ ? അത്ഭുതമരത്തിലെ വെള്ളച്ചാട്ടം- വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 04:48 pm IST
FacebookTwitterWhatsAppTelegram

പ്രകൃതി ഒളിപ്പിച്ച് വയ്‌ക്കുന്ന നിഗൂഢതകൾ ഏറെയാണ്. പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് നമ്മുടെ മുന്നിൽ ദൃശ്യമാകും. അത്തരത്തിൽ കാഴ്‌ച്ചക്കാരെയൊക്കെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു മരം. തെക്കൻ യൂറോപ്പിലെ 100 വർഷം പഴക്കമുള്ള ഒരു മൾബറി മരമാണ് സോഷ്യൽ മീഡിയയിൽ താരം. ഈ മരത്തിൽ നിന്നും വെള്ളം കുത്തിയൊഴുകുകയാണ്. മോണ്ടിനീർഹോയിലാണ് ഈ അത്ഭുതമരമുള്ളത്. നോക്കാം ഈ മൾബറി മരത്തിന്റെ വിശേഷങ്ങളും അതിന് പിന്നിലെ ശാസ്ത്രീയ വശങ്ങളും.

ടാപ്പ് തുറന്നു വെച്ചതുപൊലെയാണ് ഈ മരത്തിൽ നിന്നും വെള്ളം പുറത്തേക്കു വരുന്നത്. മോണ്ടിനീർഗോയുടെ തല്സ്ഥാനമായ പോഡ്‌ഗോറിക്കയിലെ ദിനോസ എന്ന ഗ്രാമത്തിലാണ് ഈ മരമുള്ളത്. ഇതാദ്യമായല്ല ഇവിടുത്തെ മൾബറി മരങ്ങൾ ഇങ്ങനെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. എല്ലാ വർഷവും സംഭവിക്കാറുള്ള ഒരു പ്രതിഭാസമാണിത്. ശൈത്യകാലത്തിന്റെ അവസാനത്തിലോ കനത്ത മഴക്കാലത്തോ മാത്രമാണ് മരത്തിന്റെ പൊത്തിൽ നിന്ന് വെള്ളം പുറത്തേയ്‌ക്ക് കുത്തിയൊഴുകുന്നത്.

തറയിൽ നിന്ന് ഏകദേശം 1.5 മീറ്റർ ഉയരത്തിലുള്ള പൊത്തിൽ നിന്നാണ് വെള്ളം ഒഴുകുന്നത്. ഈ പ്രതിഭാസത്തെ പ്രകൃതിയുടെ വരമായിട്ടാണ് അവിടുത്തുകാർ കാണുന്നത്. 20 വർഷം മുമ്പാണ് ആദ്യമായി ഈ മരത്തിൽ നിന്ന് വെള്ളം പുറത്തേക്ക് കുത്തിയൊഴുകാൻ തുടങ്ങിയത്. തുടർന്ന് എല്ലാ വർഷവും ഒരു പ്രത്യേക സീസണിൽ ഇത് സംഭവിക്കുന്നു. അതുപോലെ തന്നെ, ഈ പ്രതിഭാസം രണ്ടോ നാലോ ദിവസം മാത്രമേ നിലനിൽക്കൂ എന്നതും ഇതിനെ കൂടുതൽ കൗതുകകരമാക്കുന്നു.

പോഡ്ഗോറിക്കയിലെ ഈ ഗ്രാമത്തിൽ നിരവധി നീരുറവകളുണ്ട്. മഞ്ഞ് ഉരുകുമ്പോളോ കനത്ത മഴ ഉള്ള സമയങ്ങളിലോ ഈ അരുവികൾ കവിഞ്ഞൊഴുകുന്നു. ഇലകളില്ലാത്ത ഈ മൾബറി മരങ്ങളുടെ ചുവട്ടിലാണ് നീരുറവകളിൽ ചിലത് ഉള്ളത്. അധികം മർദ്ദം ഉണ്ടാകുമ്പോൾ മരത്തിന്റെ അടിയിൽ നിന്ന് അതിന്റെ പൊള്ളകളിലേക്ക് വെള്ളം ഉയരുന്നു. മൾബറി മരത്തിന്റെ വിടവിലൂടെ ഈ വെള്ളം പുറത്തേക്ക് കുത്തി ഒലിച്ച് പോകുന്നു. വെള്ളമൊഴുകുന്നത് കാണാൻ വിദൂരദിക്കുകളിൽ നിന്നുള്ളവരും, വിനോദസഞ്ചാരികളും മാദ്ധ്യമങ്ങളും എല്ലാ വർഷവും അവിടെ എത്തുന്നു. ഇത് ഒരു ജനപ്രിയ കേന്ദ്രമായി തീർന്നിരിക്കയാണ്.

Tags: Viral Videotree
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies