എറണാകുളത്തെ വികസനമെല്ലാം നൽകിയത് മോദി സർക്കാർ; പിണറായി ഭരണത്തിൽ സർക്കാർ സംവിധാനങ്ങൾ ഭീകരവാദികൾ ഉപയോഗിക്കുന്നു; കെ.സുരേന്ദ്രൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എറണാകുളത്തെ വികസനമെല്ലാം നൽകിയത് മോദി സർക്കാർ; പിണറായി ഭരണത്തിൽ സർക്കാർ സംവിധാനങ്ങൾ ഭീകരവാദികൾ ഉപയോഗിക്കുന്നു; കെ.സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 06:11 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം തൃക്കാക്കര മണ്ഡലത്തിൽ ചേർക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാലാരിവട്ടം വൈഎംസിഎ ഹാളിൽ നടന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഓണമാണ് കേരളത്തെ ഒന്നിപ്പിക്കുന്നത്. തൃക്കാക്ക വാമനമൂർത്തിയുടെ ആഘോഷമാണ് തിരുവോണം. എന്നാൽ ചില രാഷ്‌ട്രീയ ഇടപെടൽ മൂലം ക്ഷേത്രം നിൽക്കുന്ന പ്രദേശം തൃക്കാക്കരയിൽ നിന്നും മാറ്റപ്പെട്ടു. ഭഗവാന്റെ തൃക്കാൽ പതിഞ്ഞ സ്ഥലമാണ് തൃക്കാക്കര. സ്ഥലനാമങ്ങൾക്കും നമ്മുടെ സംസ്‌ക്കാരത്തിനും ഒരു വിലയും കൊടുക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. പഴയ പ്രൗഢമായ കേരളം വീണ്ടെടുക്കാനാണ് ബിജെപി പോരാടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി പറയുന്ന കേരളമല്ല യഥാർത്ഥ കേരളം. 3.2 ലക്ഷം പൊതുകടമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്ത സംസ്ഥാനമാണ് നമ്മുടേത്. കൊറോണ കാലത്ത് 28,000 കോടി രൂപ സംസ്ഥാനം കടം വാങ്ങിച്ചത് ആർക്ക് വേണ്ടിയാണെന്ന് വ്യക്തതയില്ല. ഒരു രൂപ പോലും ജനങ്ങൾക്ക് വേണ്ടി സംസ്ഥാനം ചിലവഴിച്ചിട്ടില്ല. കൊറോണ പ്രതിരോധത്തിന് വേണ്ടി കേന്ദ്രം നൽകിയ തുക മാത്രമാണ് ഉപയോഗിച്ചത്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് കടം വാങ്ങുന്നതിന് പരിധിവെച്ചാൽ ശമ്പളവും പെൻഷനും കൊടുക്കാനാവാത്ത സംസ്ഥാനമായി കേരളം മാറുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ഏത് വികസന മാതൃകയെ കുറിച്ചാണ് പിണറായി പറയുന്നത്. കഴിഞ്ഞ ആറുവർഷമായി എന്ത് വികസനമാണ് ഇടതുസർക്കാർ നടപ്പിലാക്കിയത്? കൊച്ചി മെട്രോയ്‌ക്ക് പണം അനുവദിച്ചത് കേന്ദ്രസർക്കാരാണ്. അമൃത് പദ്ധതിക്ക് പണം അനുവദിച്ചത് കേന്ദ്രമാണ്. ആയിരക്കണക്കിന് ഏക്കർ ഭൂമിയിൽ തുടങ്ങിയ സ്മാർട്ട്‌സിറ്റി എവിടെയെത്തി? എറണാകുളത്ത് ഉണ്ടായ വികസനം എല്ലാം മോദി സർക്കാർ നൽകിയതാണ്. തൃക്കാക്കരയിൽ വീടില്ലാത്ത ആയിരങ്ങളുണ്ട്. വോട്ട്ബാങ്ക് അല്ലാത്തതിനാൽ സർക്കാർ അവരെ അവഗണിക്കുകയാണ്.
കാക്കനാട് ഡെങ്കിപ്പനി പടർന്ന് പിടിക്കുകയാണ്. ഇതാണോ കേരളത്തിന്റെ ആരോഗ്യ മാതൃക? ബ്രഹ്മപുരത്തെ മാലിന്യപ്രശ്‌നം തീർക്കാൻ പോലും അധികൃതർക്ക് സാധിക്കുന്നില്ല. വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോയതിന്റെ പണം ഖജനാവിൽ നിന്നും പോയെന്ന് മാത്രം.

പിണറായി ഭരണത്തിലാണ് ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലായത്. പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിന് മാത്രമാണ് ഈ സർക്കാർ പരിഗണന നൽകുന്നത്. ക്രൈസ്തവർ ന്യൂനപക്ഷമല്ലേ? പാലാബിഷപ്പ് സമുദായത്തിന്റെ ആശങ്ക പറഞ്ഞപ്പോൾ, ജോർജ് എം തോമസ് സത്യം പറഞ്ഞപ്പോൾ അവരെ ഒറ്റപ്പെടുത്തിയത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിക്കാരുമാണ്.
ഒരു മതപണ്ഡിതൻ പരസ്യമായി പത്താംക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ അപമാനിച്ചിട്ടും മുഖ്യമന്ത്രിയും സർക്കാരും പ്രതികരിച്ചില്ല. അവരാണ് പിസി ജോർജിനെതിരെ കേസെടുക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കോഴിക്കോട് നഗരത്തിൽ ഭീകരവാദ പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ടകൾ പിടിച്ചെടുത്തു. നഗരങ്ങളിൽ പോലും ഭീകരവാദ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. പാലക്കാട് രണ്ട് ആർഎസ്എസ് പ്രവർത്തകരെ വധിക്കാൻ ലിസ്റ്റ് ഉണ്ടാക്കിയത് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. പിണറായി ഭരണത്തിൽ സർക്കാർ സംവിധാനങ്ങൾ പോലും ഭീകരവാദികൾ ഉപയോഗിക്കുകയാണ്.

തൃക്കാക്കര തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരേ ഒരു പൊതുപ്രവർത്തകനായ സ്ഥാനാർത്ഥി എഎൻ രാധാകൃഷ്ണൻ മാത്രമാണ്. മെയ് 31 ന് ശേഷവും രാധാകൃഷ്ണൻ എറണാകുളത്ത് ഉണ്ടാവും. കാലാകാലങ്ങളായി ജാതിയും മതവും നോക്കി സ്ഥാനാർത്ഥികളെ നിർത്തിയവർ ഇപ്പോൾ അവരുടെ സ്ഥാനാർത്ഥികൾ എവിടെയെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: BJPK Surendranthrikkakara
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies