'മാംഗോ മാഗി'; അംഗീകരിക്കാനാകാതെ നൂഡിൽസ് പ്രേമികൾ; വിമർശനത്തിന് പിന്നാലെ വൈറൽ വീഡിയോ നീക്കം ചെയ്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മാംഗോ മാഗി’; അംഗീകരിക്കാനാകാതെ നൂഡിൽസ് പ്രേമികൾ; വിമർശനത്തിന് പിന്നാലെ വൈറൽ വീഡിയോ നീക്കം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2022, 06:17 pm IST
FacebookTwitterWhatsAppTelegram

ആരാധകർ ഏറെയുള്ള ഇൻസ്റ്റൻറ് വിഭവമാണ് മാഗി നൂഡിൽസ്. വളരെ പെട്ടെന്ന് തയ്യാറാക്കാമെന്നതിനാലും വില കുറവായതിനാലും നിരവധിയാളുകൾ ഇത് ഭക്ഷണമാക്കാറുണ്ട്. ഇതിനിടെയാണ് മാഗി നൂഡിൽസിൽ നടത്തിയ ഒരു വ്യത്യസ്ത പരീക്ഷണം ഇപ്പോൾ ഇന്റർനെറ്റ് കീഴടക്കുന്നത്.

അധികമാരും പരിശ്രമിച്ചുനോക്കാത്ത പാചകരീതികൾ പരീക്ഷിച്ച് സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുന്നവരെ പോലെ ഒരു യുണീക്ക് റെസിപ്പിയുമായാണ് ഇവിടെ പാചകക്കാരി എത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ ഗ്രേറ്റ് ഇന്ത്യൻ ഫുഡ്ഡി എന്ന പേജാണ് ഈ വ്യത്യസ്ത വിഭവത്തെ എത്തിച്ച് വൈറലാക്കിയതെങ്കിലും നിരവധി വിമർശനങ്ങളും ഇതിനെചൊല്ലി സംഭവിച്ചുവെന്നതാണ് യാഥാർത്ഥ്യം.

സാധാരണയായി നൂഡിൽസ് ഉണ്ടാക്കുന്നതിന് സമാനമായി മാഗി നൂഡിൽസ് വേവിക്കുകയാണ് പാചകക്കാരി. പിന്നാലെ മസാലയും ചേർത്തു. നൂഡിൽസ് വെന്തുവരുന്നതിനിടെ പാചകക്കാരി മാങ്ങാ ജ്യൂസ് കൂടി അതിൽ ചേർക്കുകയാണ്. സ്ലൈസ് എന്ന മാംഗോ ജ്യൂസിന്റെ കുപ്പി പൊട്ടിച്ചാണ് ഇവർ വേവിക്കുന്ന നൂഡിൽസിലേക്ക് ചേർത്തത്. പ്ലേറ്റിലാക്കി കഴിക്കാൻ തരുന്നതിന് മുമ്പേ ഒരു മാങ്ങയെടുത്ത് ചെത്തി കഷ്ണങ്ങളാക്കി നൂഡിൽസിന് മീതെ വെച്ച് അലങ്കരിക്കുകയും ചെയ്തു.

ലക്ഷക്കണക്കിനാളുകൾ കണ്ട ഈ വീഡിയോക്ക് താഴെ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് എത്തിയത്. ഇതിൽ ഭൂരിഭാഗമാളും റെസിപ്പി അംഗീകരിക്കാൻ കഴിയില്ലെന്ന അഭിപ്രായം പങ്കുവെച്ചു. വിമർശനത്തിന്റെ ഭാഷയും പലരും അതിരുകടന്നാണ് പ്രയോഗിച്ചത്. അസഭ്യവർഷവും കമന്റുകൾക്കിടയിൽ വേണ്ടുവോളമുണ്ടായി. വിമർശനവും അസഭ്യവർഷവും അധികരിച്ചതോടെ ഗ്രേറ്റ് ഇന്ത്യൻ ഫുഡ്ഡി എന്ന പേജിൽ നിന്നും വീഡിയോ നീക്കം ചെയ്തു.

1800-കളിൽ സ്വിറ്റ്‌സർലാൻഡിൽ നിന്നുണ്ടായ വിഭവമാണ് മാഗി നൂഡിൽസ്. പിന്നീട് 1947-ൽ നെസ്ലേ ഇത് വാങ്ങുകയായിരുന്നു. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, പാകിസ്താൻ, സിംഗപ്പൂർ, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ് എന്നിവിടങ്ങളിലും മാഗി നൂഡിൽസ് ജനപ്രീതി നേടിയിട്ടുണ്ട്.

 

Tags: Viral Videonoodles
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies