ശ്രീനഗർ: ജമ്മുവിൽ അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി നേതാവ്. ബിജെപി കൗൺസിലർ നരോത്തം ശർമ്മയാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രമേയം അവതരിപ്പിച്ചു.
പ്രമേയം ഉടൻ ചർച്ചചെയ്യുമെന്ന് കോർപ്പറേഷൻ മേയർ മോഹൻ ഗുപ്ത അറിയിച്ചു. നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രമേയത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുവിലെ മൂന്നാം നമ്പർ വാർഡില കൗൺസിലർ ആണ് നരോത്തം ശർമ്മ. കഴിഞ്ഞ ദിവസം ഭീകരരുടെ ആക്രണത്തിൽ കശ്മീരി പണ്ഡിറ്റിന് ജീവൻ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി കൗൺസിലർ രംഗത്ത് എത്തിയിരിക്കുന്നത്.
നിലവിൽ അനധികൃത ഉച്ചഭാഷിണികൾക്കെതിരെ മഹാരാഷ്ട്രയും, കർണാടകയിലും ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഇതിനിടെയാണ് ജമ്മുവിലും സമാന ആവശ്യം ഉയർന്നുവരുന്നത്. അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് സംസ്ഥാനങ്ങളിലും ഇതേ ആവശ്യം ഉയർന്നുവരാൻ ആരംഭിച്ചത്.
Comments