സ്ത്രീകൾ സൗന്ദര്യം കൂട്ടാൻ നോക്കണ്ട; ഇറുകിയ വസ്ത്രമുൾപ്പെടെ നിരോധിച്ച് തുർക്ക്‌മെനിസ്താൻ; സലൂണുകൾ അടച്ചുപൂട്ടുന്നു
Friday, October 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ത്രീകൾ സൗന്ദര്യം കൂട്ടാൻ നോക്കണ്ട; ഇറുകിയ വസ്ത്രമുൾപ്പെടെ നിരോധിച്ച് തുർക്ക്‌മെനിസ്താൻ; സലൂണുകൾ അടച്ചുപൂട്ടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2022, 12:56 pm IST
Facebook
Twitter
WhatsAppTelegram

ആഷ്ഗാബത്: തുർക്ക്‌മെനിസ്താനിൽ സ്ത്രീകളുടെ സൗന്ദര്യവർധക സേവനങ്ങൾക്ക് വിലക്ക്. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുക, മുടി ഡൈ ചെയ്യുക, ബ്ലീച്ച് ചെയ്യുക, നഖം വെച്ചുപിടിപ്പിക്കുക, കൃത്രിമ കൺപീലികൾ വെക്കുക തുടങ്ങിയ കാര്യങ്ങൾ സ്ത്രീകൾ ചെയ്യുന്നതും രാജ്യത്ത് നിരോധിച്ചു.

കൂടുതൽ നിയന്ത്രണങ്ങൾ ഇനിയുമുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ചുണ്ടുകളുടെയും സ്തനങ്ങളുടെയും വലിപ്പം കൂട്ടുക, പുരികം കൃത്രിമമായി വരച്ചുചേർക്കുക എന്നിവ വരും ദിവസങ്ങളിൽ നിരോധിക്കുമെന്നാണ് വിവരം.

നിരോധനം പ്രാബല്യത്തിൽ വരുന്നതോടെ നിരവധി പേരുടെ തൊഴിലിന് ഭീഷണിയാകും. ഇതിനോടകം തന്നെ ഒരുപാട് പേരുടെ തൊഴിൽ നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. ബ്യൂട്ടി സലൂണുകൾ വ്യാപകമായ അടച്ചുപൂട്ടൽ ഭീഷണിയിലാണ്.

ഇറുകിയ വസ്ത്രങ്ങൾ, നീലനിറത്തിലുള്ള ജീൻസ് എന്നിവ ധരിക്കുന്നതിനും നിരോധനമുണ്ട്. വീതിയുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാമെന്നാണ് നിർദേശം. നിരോധിച്ച സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ച പല സ്ത്രീകളെയും പോലീസ് പിടിച്ചതായും പിഴ അടപ്പിച്ചതായും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൗന്ദര്യ വസ്തുക്കളിൽ ഏർപ്പെടുത്തിയ നിരോധനം കൂടാതെ മറ്റ് നിയന്ത്രണങ്ങളും സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ബന്ധുക്കളോടൊപ്പം മാത്രമേ സ്ത്രീകൾ യാത്ര ചെയ്യാവൂവെന്നാണ് നിർദേശം. കാറിന്റെ മുൻസീറ്റിൽ സ്ത്രീകൾ ഇരിക്കുന്നതിനും വിലക്കുണ്ട്.

എന്തുകൊണ്ടാണ് ഇത്രയുമധികം വിലക്കുകൾ പ്രാബല്യത്തിൽ വരുത്തുന്നത് എന്നതിന് വ്യക്തമായ വിശദീകരണങ്ങൾ ഒന്നും തന്നെ അധികൃതർ നൽകിയിട്ടില്ല. പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഉദ്ദേശിക്കുന്നതെന്നാണ് വിലയിരുത്തൽ. നിരോധനങ്ങളുടെ പട്ടിക തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം.

 

Tags: womenturkmenistan
Share
Tweet
SendShare

More News from this section

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന്റെ ആക്രമണം; ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടിയെന്ന് ട്രംപ്

രണ്ട് തവണ വിഷമരുന്ന് കുത്തിവെച്ചിട്ടും മരിച്ചില്ല; ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി, ടെന്നസിയിൽ ശേഷിക്കുന്ന വധശിക്ഷകൾ നിർത്തിവെച്ചു

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

ഇസ്രായേലിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഫ്ലൈദുബൈ, എമിറേറ്റ്സും സർവീസ് റദ്ദാക്കി

അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

Latest News

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

‘കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു’; അയല്‍വാസിയായ 75കാരനെ വീട്ടില്‍ കയറി കുത്തി അമ്മയും സഹോദരനും

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies