ഏറ്റുമാനൂരിൽ എൽഡിഎഫ്, യുഡിഎഫ് മനക്കോട്ടകൾ തകർത്ത് ബിജെപി സീറ്റ് നിലനിർത്തി; ഇടമലക്കുടി ആണ്ടവൻ കുടിയിൽ ബിജെപി സ്ഥാനാർഥി നിമലാവതി കണ്ണന് വിജയം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏറ്റുമാനൂരിൽ എൽഡിഎഫ്, യുഡിഎഫ് മനക്കോട്ടകൾ തകർത്ത് ബിജെപി സീറ്റ് നിലനിർത്തി; ഇടമലക്കുടി ആണ്ടവൻ കുടിയിൽ ബിജെപി സ്ഥാനാർഥി നിമലാവതി കണ്ണന് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 12:38 pm IST
FacebookTwitterWhatsAppTelegram

ഏറ്റുമാനൂർ നഗരസഭയിലെ ഭരണം പിടിക്കാമെന്ന് മോഹിച്ച എൽഡിഎഫിന് തിരിച്ചടി. നഗരസഭയിലെ 35 ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി. രണ്ട് സ്വതന്ത്രൻമാരുടെ പിന്തുണയോടെയാണ് നഗരസഭ യുഡിഎഫ് ഭരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്വതന്ത്ര അംഗത്തിന്റെ പിന്തുണ ഉറപ്പിച്ച് ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു എൽഡിഎഫ്.

ബിജെപിയിലെ സുരേഷ് ആർ നായർ ആണ് ഇവിടെ വിജയിച്ചത്. 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ബിജെപി 307, എൽഡിഎഫ് 224, യുഡിഎഫ് 151 എന്നിങ്ങനെയാണ് വോട്ടിംഗ് നില. നേരത്തെ ഈ വാർഡിൽ നിന്ന് വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി വിഷ്ണുമോഹൻ വിദേശത്തേക്ക് പോയതിനെ തുടർന്ന് രാജിവെച്ച ഒഴിവിലായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ സിപിഐയ്‌ക്ക് നൽകിയ സീറ്റിൽ ഇക്കുറി ഇടത് സ്വതന്ത്രനെയാണ് രംഗത്തിറക്കിയത്.

ഉപതിരഞ്ഞെടുപ്പ് നടന്ന ഇടമലക്കുടി പഞ്ചായത്തിലെ ആണ്ടവൻ കുടിയിലും വാർഡ് ബിജെപി നിലനിർത്തി. ബിജെപി സ്ഥാനാർഥി നിമലാവതി കണ്ണൻ ആണ് ഇവിടെ വിജയിച്ചത്. 21 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ആകെ 159 വോട്ടർമാരാണുള്ളത്.

കൊല്ലം ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു
സിപിഐയിലെ ബി. സുനിൽകുമാറാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. ഇതോടെ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാകും. പെരിനാട് ഗ്രാമപഞ്ചായത്ത് നാന്ത്രിക്കൽ വാർഡിൽ എൽഡിഎഫ് വിജയം നേടി. സിപിഐ സ്ഥാനാർഥി ബിന്ദുമോൾ 365 വോട്ടിനാണ് വിജയിച്ചത്.

കണ്ണൂർ മാങ്ങാട്ടിടം പഞ്ചായത്ത് നിർവ്വേലി വാർഡ് ബിജെപി നിലനിർത്തി. ബിജെപി സ്ഥാനാർത്ഥി ഷിജു ഒറോക്കണ്ടിയാണ് വിജയിച്ചത്. 19 വോട്ടിനാണ് വിജയം. പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡ് എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ പി ലത 828 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

മുഴുപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി കെ രമണി 37 വോട്ടിന് ജയിച്ചു. എൽഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തി.

തൃശൂർ വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 13 ലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി മല്ലിക സുരേഷ് വിജയിച്ചു. 27 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
സിപിഎം കൗൺസിലറുടെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

കുറുമാത്തൂർ പഞ്ചായത്ത് ഏഴാം വാർഡ് പുല്ലാഞ്ഞിയോട് എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഐ എമ്മിലെ വി. രമ്യ 645 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് – 799 യുഡിഎഫ് – 154, ബിജെപി – 87 എന്നിങ്ങനെയാണ് ലഭിച്ച വോട്ടുകൾ.

രണ്ടു കോർപ്പറേഷൻ, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Tags: ByelectionBJP CANDIDATESbjp wonഇടമലക്കുടിആണ്ടവൻ കുടിനിമലാവതി കണ്ണൻ
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies