കോഹ്‌ലി പഴയ ഫോമിൽ തിരിച്ചത്തി; ജയത്തോടെ പ്ലേഓഫ് സാധ്യത നിലനിർത്തി ബാംഗ്ലൂർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോഹ്‌ലി പഴയ ഫോമിൽ തിരിച്ചത്തി; ജയത്തോടെ പ്ലേഓഫ് സാധ്യത നിലനിർത്തി ബാംഗ്ലൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 11:36 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഒടുവിൽ വിരാട് കോഹ്ലി വിശ്വരൂപം പുറത്തെടുത്തപ്പോൾ ബാംഗ്ലൂരിന് ഉജ്വല ജയം. പ്ലേഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ 8 വിക്കറ്റിന് തോൽപ്പിച്ചു. എട്ട് പന്തുകൾ അവശേഷിക്കെയാണ് വിജയം. സമീപ കാലത്ത് ഫോം നഷ്ടപ്പെട്ട കോഹ്ലി പഴയ കളി പുറത്തെടുത്തത് ആരാധകരിൽ ആവേശം ഉണർത്തി.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ കോഹ്ലിയും ഫാഫ് ഡൂപ്ലിസിസും ചേർന്ന് 115 റൺസെടുത്തു. കോഹ്ലി 54 പന്തിൽ നിന്ന് 73 റൺസ് എടുത്താണ് പുറത്തായത്. രണ്ട് സിക്‌സറും എട്ട് ബൗണ്ടറിയുമാണ് കോഹ്ലി അടിച്ചത്. കോഹ്ലിയ്‌ക്ക് കൂട്ടായി നിന്ന നായകൻ ഡൂപ്ലിസ്(44) ടീമിന് മികച്ച അടിത്തറയിട്ട ശേഷമാണ് പുറത്തായത്. ഗ്ലൻ മാക്‌സ്‌വെൽ അവസാന ഓവറുകളിൽ കൊടുങ്കാറ്റായപ്പോൾ വിജയം എളുപ്പമായി. മാക്‌സ്‌വെൽ 18 പന്തുകളിൽ നിന്ന് 40 റൺസ് നേടി പുറത്താകാതെ നിന്നു. അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും ഓസീസ് താര്ത്തിന്റെ ബാറ്റിൽ നിന്നുതിർത്തു.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 5 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ(62) ആണ് ഗുജറാത്ത് ഇന്നിങ്‌സിൽ നെടുംതൂണായി നിലയുറപ്പിച്ചത്. ഡേവിഡ് മില്ലർ(34), വൃദ്ധിമാൻ സാഹ(31),മാത്യു വെയ്ഡ്(16), റാഷിദ് ഖാൻ(19 നോട്ടൗട്ട്) എന്നിങ്ങനെയാണ് ഗുജറാത്തിലെ മറ്റ് താരങ്ങളുടെ പ്രകടനം. 18.4 ഓവറിൽ നിന്ന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് നേടിയാണ് ബാംഗ്ലൂർ കളി അവസാനിപ്പിച്ചത്. ജയത്തോടെ 16 പോയിന്റുമായി ബാംഗ്ലൂർ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. ഇതോടെ ടീം പ്ലേഓഫിനുളള സാധ്യത സജീവമാക്കി. അടുത്ത മത്സരത്തിൽ ഡൽഹി തോറ്റാൽ ബാംഗ്ലൂരിന് പ്ലേഓഫിനു യോഗ്യത നേടാം. 20 പോയിന്റുളള ഗുജറാത്താണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഗുജറാത്ത് നേരത്തെ പ്ലേഓഫിന് യോഗ്യത നേടിയിരുന്നു.

Tags: VIRAT KOHLIIPL 2022Gujarat Titans
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies