രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം; വഞ്ചനാദിനമായി ആചരിച്ച് എൻജിഒ സംഘ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം; വഞ്ചനാദിനമായി ആചരിച്ച് എൻജിഒ സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 08:26 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികദിനമായ ഇന്ന് എൻജിഒ സംഘ് സംസ്ഥാന വ്യാപകമായി വഞ്ചനാദിനമായി ആചരിക്കും. സർക്കാർ ജീവനക്കാരോടുളള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, ഡിഎ കുടിശിക അനുവദിക്കുക, സർക്കാർ പങ്കാളിത്തത്തോടെ മെഡിസെപ് യാഥാർത്ഥ്യമാക്കുക, സ്ഥലം മാറ്റം സ്റ്റാറ്റിയൂട്ടറിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

നേരത്തെ മുതൽ ഈ വിഷയങ്ങളിൽ എൻജിഒ സംഘ് ശക്തമായ പ്രതിഷേധങ്ങൾ നടത്തിവന്നിരുന്നു. ഏപ്രിൽ ഒന്നിന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണയും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിലും സർക്കാർ ജീവനക്കാരോടുളള നീതി നിഷേധത്തിൽ എൻജിഒ സംഘ് പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.

2021 ജനുവരി മുതൽ ലഭ്യമാക്കേണ്ട ഡിഎ കുടിശിക നൽകാതെ മരവിപ്പിച്ചിരിക്കുകയാണെന്ന് എൻജിഒ സംഘ് ചൂണ്ടിക്കാട്ടി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാക്ക് പാലിക്കാതെ വഞ്ചിച്ചു. ശമ്പള പരിഷ്‌കരണ കുടിശികയും നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസെപ് നടപ്പിലാക്കാതെ കബളിപ്പിക്കുകയാണെന്നും എൻജിഒ സംഘ് ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ ഒന്നാം വാർഷികദിനത്തിൽ തന്നെ ഇത്തരം നിലപാടുകൾ തുറന്നുകാട്ടി ജീവനക്കാർ പ്രതിഷേധത്തിനിറങ്ങുന്നത് വാർഷികാഘോഷങ്ങളുടെ നിറം കെടുത്തും.

Tags: പിണറായി സർക്കാർഎൻജിഒ സംഘ്
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies