'അന്നവളോട് ഷോട്ട്‌സ് ധരിക്കരുതെന്ന് പറഞ്ഞു, ഇന്നവൾ ലോക ചാമ്പ്യനാണ്'; നിഖാത്ത് സരീന്റെ പിതാവ് മുഹമ്മദ് ജമീൽ പറയുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അന്നവളോട് ഷോട്ട്‌സ് ധരിക്കരുതെന്ന് പറഞ്ഞു, ഇന്നവൾ ലോക ചാമ്പ്യനാണ്’; നിഖാത്ത് സരീന്റെ പിതാവ് മുഹമ്മദ് ജമീൽ പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2022, 11:39 am IST
FacebookTwitterWhatsAppTelegram

ഇസ്താംബൂൾ: ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് നിഖാത് സരീൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ നിഖാതിനെ പ്രശംസിച്ച് എത്തി. ഇപ്പോഴിതാ നിഖാതിന്റെ പിതാവ് മുഹമ്മദ് ജമീലിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്. മുൻ ക്രിക്കറ്റ് താരവും ഫുട്‌ബോൾ താരവുമാണ് മുഹമ്മദ് ജമീൽ.

തന്റെ നാല് പെൺ മക്കളിൽ ഒരാൾ കായിക രംഗത്തേയ്‌ക്ക് പോകണമെന്ന് മുഹമ്മദ് ജമീൽ ആഗ്രഹിച്ചിരുന്നു. നിഖാതിന്റെ മൂത്ത രണ്ട് സഹോദരിമാരും ഡോക്ടർമാരാണ്. മൂന്നാമത്തെ മകൾ നിഖാത് അത്‌ലറ്റിക്‌സ് തിരഞ്ഞെടുത്തു. അമ്മാവന്റെ ഉപദേശപ്രകാരം ബോക്‌സിംഗ് തിരഞ്ഞെടുത്ത നിഖാത് 14-ാം വയസ്സിൽ ലോക യൂത്ത് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പും നേടി.

‘ബോക്‌സിംഗിൽ ഒരു കരിയർ ഉണ്ടാക്കുക എന്നത് നിഖാതിനെ സംബന്ധിച്ചടുത്തോളം എളുപ്പമായിരുന്നില്ല. ഞങ്ങളുടെ സമുദായത്തിൽപ്പെട്ട എല്ലാ സ്ത്രീകളേയും അവൾ കണ്ടിരുന്നത് ബുർഖയിലാണ്. ഗെയിമിൽ പങ്കെടുക്കാനായി ഷോർട്ട്‌സും ടീഷർട്ടും ധരിക്കുമ്പോൾ ബന്ധുക്കൾ പലരും എതിർത്ത് വന്നിരുന്നു. പെൺകുട്ടികളെ കായിക രംഗത്ത് ഇറക്കരുതെന്നും ഇത്തരം വസ്ത്രങ്ങൾ ധരിപ്പിക്കരുതെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു’ മുഹമ്മദ് ജമീൽ പറഞ്ഞു.

നിഖാതിനെ ഞങ്ങൾ പിന്തുണച്ചുവെന്നും ആ പിന്തുണയുടെ ഫലമാണ് ലോക ചാമ്പ്യൻഷിപ്പെന്നും പിതാവ് പറഞ്ഞു. നിഖാതിന്റെ ഈ നേട്ടം രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും പ്രചോദനമാണെന്നും അഭിമാനമുണ്ടെന്നും ജമീൽ വ്യക്തമാക്കി. തായ്ലാൻഡിന്റെ ജുതാമസ് ജിറ്റ്പോംഗിനെ എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ അഭിമാനമായ നിഖാത് സരീൻ വിജയം കൈവരിച്ചത്.

വനിതകളുടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയാണ് നിഖാത് സരീൻ. മേരി കോം കൂടാതെ സരിതാ ദേവി, ജെന്നി ആർ എൽ, ലേഖ കെസി എന്നിവരാണ് ലോക ബോക്സിംഗിൽ ഇതിന് മുമ്പ് സ്വർണം നേടിയ ഇന്ത്യൻ വനിതകൾ.

Tags: Nikhat Zareen
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies