ലക്നൗ: യുപി പോലീസ് പങ്കുവെച്ച റോഡ് സുരക്ഷാ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ട്രാഫിക്ക് നിയമങ്ങൾ പിന്തുടരേണ്ടതിന്റെ ആവശ്യകതയെ ഒരു മാൻ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങളിലൂടെ വ്യക്തമാക്കുകയാണ് ഉത്തർപ്രദേശ് പോലീസ്.
‘Deer Zindagi’
Life is precious, violation of traffic rules can prove to be dear!
Follow #RoadSafety norms!
जीवन अनमोल है। ट्रैफ़िक नियमों का उल्लंघन आपके लिए घातक हो सकता है।
सड़क सुरक्षा के नियमों का पालन करें। pic.twitter.com/7apVkae30y— UP POLICE (@Uppolice) May 18, 2022
റോഡരികിൽ നിൽക്കുന്ന ഒരു മാൻ വാഹനങ്ങളെ നോക്കുന്നതോടെയാണ് വീഡിയോയുടെ തുടക്കം. സീബ്രാ ലൈനിന് സമീപം നിൽക്കുന്ന മാനിന്റെ ലക്ഷ്യം റോഡ് മുറിച്ച് കടക്കുക എന്നതായിരുന്നു. ഇതിനായി അതിവേഗം പായുന്ന വാഹനങ്ങളെ നോക്കി മാൻ റോഡരികിൽ കാത്തുനിന്നു. ഒടുവിൽ കാറുകൾ നിർത്തി തന്നപ്പോൾ സീബ്രാ ലൈനിലൂടെ ഇരുവശവും നോക്കി സൂക്ഷിച്ച് കടക്കുകയാണ് മാൻ.
വെറും 19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ജപ്പാനിൽ നിന്നുള്ളതാണെന്നാണ് കരുതുന്നത്. ‘ഡിയർ സിന്ദഗി’ എന്ന തലക്കെട്ടോടെയാണ് യുപി പോലീസ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സീബ്രയെ മാൻ പിന്തുടരുന്നുവെന്നും വീഡിയോയിൽ എഴുതിക്കാണിച്ചിട്ടുണ്ട്. ഇതാദ്യമായാണ് യുപി പോലീസ് ഹാസ്യരൂപേണ അവബോധം സൃഷ്ടിക്കുന്ന വിധത്തിൽ ട്രാഫിക് നിയമങ്ങൾ ഓർമ്മിപ്പിക്കുന്നത്.
Comments