ലാലേട്ടൻ; മലയാളിയുടെ നടനവൈഭവത്തിന് പിറന്നാൾ ആശംസകളുമായി സിനിമാ ലോകം
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലാലേട്ടൻ; മലയാളിയുടെ നടനവൈഭവത്തിന് പിറന്നാൾ ആശംസകളുമായി സിനിമാ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2022, 10:10 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മലയാളിയുടെ സ്വകാര്യ അഹങ്കാരത്തിന് ഇന്ന് പിറന്നാൾ. മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ മലയാള സിനിമാ ലോകത്തിന് ലഭിച്ച താരരാജാവ് മോഹൻലാലിന്റെ 62 ാം പിറന്നാൾ ആഘോഷിക്കുകയാണ് ആരാധകരും സിനിമാ ലോകവും. യുവതാരങ്ങളുൾപ്പടെ ആയിരങ്ങളാണ് പ്രിയനടന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. വില്ലൻ വേഷത്തിലൂടെയാണ് സിനിമയിലേക്കുള്ള രംഗപ്രവേശനമെങ്കിലും മലയാളികളുടെ നായകസങ്കൽപത്തിലേക്കുള്ള മോഹൻലാൽ എന്ന ലാലേട്ടന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു.ഇന്നും ലാലേട്ടന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.

ടിപി ബാലഗോപാലനും ദാസനും ജോജിയും സേതുമാധവനും സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞിക്കുട്ടനും പുലിമുരുകനും,സ്റ്റീഫനും തുടങ്ങി മുന്നൂറിലേറെ കഥാപാത്രങ്ങളായി ജീവിച്ച താരവിസ്മയത്തിനെ തേടി നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രമേഖലയ്‌ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ഭാരത സർക്കാറും ഈ താരപ്രതിഭയെ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനൻറ് കേണൽ പദവിയും നൽകി ആദരിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി തുടങ്ങിയ ഭാഷകളിലും അഭിനയിച്ച് ഇന്ത്യൻ സിനിമയുടെ മുഖമായി മാറി.

വിശ്വനാഥൻ നായരുടേയും ശാന്തകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്.തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിലാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു.

Tags: Mohan Lalbirthday
Share
Tweet
SendShare

More News from this section

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി; ഫാർമസിസ്റ്റല്ല മരുന്ന് നൽകിയതെന്ന് സൂചന; നീതി മെഡിക്കൽ സ്റ്റോറിനെതിരെ ഗുരുതര ആരോപണം

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

Latest News

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

രോഹനും അഖിലിനും അർദ്ധസെഞ്ച്വറി; റൺമല തീർത്ത് കൃഷ്ണദേവൻ

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

സംസ്ഥാനത്ത് വ്യാപക മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies