കൊച്ചി: ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ സുപ്രധാന റോളുണ്ടെന്ന് മുൻ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസ്.വികസന രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.പ്രതിപക്ഷം അന്ധമായി എതിർക്കുന്നുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
വികസന കാര്യങ്ങളിൽഅഭിപ്രായ വ്യത്യാസങ്ങൾ മാറ്റി നിർത്തി ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഇവന്റ് മാനേജ്മെന്റ് സംഘടിപ്പിക്കുന്നത് പോലെയാണ് പ്രശാന്ത് കിഷോറിനെ കൊണ്ടുവന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനായി രംഗത്തെത്തിയ കെവിതോമസിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. കെവിതോമസിന്റെ പുതിയ രാഷ്ട്രീയ നീക്കം നന്ദികേടാണെന്ന് അദ്ദേഹം വിമർശിച്ചു. കെവി തോമസിന്റെ ശരീരം സിപിഎമ്മിലും മനസ് കോൺഗ്രസിലുമാണെന്ന് അദ്ദേഹം പരിഹസിച്ചു.എറണാകുളത്തുകാരെ സംബന്ധിച്ച് കെ വി തോമസ് ഓട്ടക്കാലണയാണെന്ന് അദ്ദേഹം വിമർശിച്ചു.
Comments