35 കോടി അനുവദിച്ചത് കേന്ദ്രം, ഉദ്ഘാടനത്തിന് ഇടത്, വലത് നേതാക്കൾ മാത്രം; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരുന്ന പാലം ജനകീയ പ്രതിഷേധത്തിലൂടെ തുറന്ന് ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

35 കോടി അനുവദിച്ചത് കേന്ദ്രം, ഉദ്ഘാടനത്തിന് ഇടത്, വലത് നേതാക്കൾ മാത്രം; മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരുന്ന പാലം ജനകീയ പ്രതിഷേധത്തിലൂടെ തുറന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 08:49 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്്: മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരുന്ന പാലം ജനകീയ പ്രതിഷേധത്തിലൂടെ തുറന്നുകൊടുത്ത് ബിജെപി. കേന്ദ്ര സർക്കാരിന്റെ ഫണ്ടിൽ പൂർത്തിയായ പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ബിജെപി പ്രതിനിധികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലമാണ് ബിജെപി പ്രവർത്തകർ ജനകീയ പ്രതിഷേധത്തിലൂടെ തുറന്നത്.

നാളെ വൈകിട്ട് അഞ്ച് മണിക്കാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഇരുവശത്തും കാവി റിബൺ കെട്ടി മുറിച്ചാണ് ബിജെപി ഉദ്ഘാടനം നടത്തിയത്. തുടർന്ന് പ്രവർത്തകർ പാലത്തിലൂടെ കയറി മറുകരയെത്തി വാഹനങ്ങളും കടത്തിവിട്ടു. പാർട്ടി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ വി. കെ സജീവന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച പാലത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് ബിജെപിയെ ഒഴിവാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സഹായം വാങ്ങിക്കുകയും കേന്ദ്രത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന കേരളത്തിലെ എട്ടൂകാലി മമ്മൂഞ്ഞുമാർക്കെതിരായ പ്രതിഷേധമാണിതെന്നും അദ്ദേഹം പറഞ്ഞു.
35 കോടി കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പാലത്തിന്റെ ഉദ്ഘാടനം ബിജെപി വിരുദ്ധ വേദിയാക്കി മാറ്റാനായിരുന്നു ഉദ്ദേശം. കേന്ദ്ര സർക്കാരിന്റെ പ്രതിനിധികളെ ആരെയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും വി.കെ സജീവൻ ചൂണ്ടിക്കാട്ടി.

എളമരം കടവ് പാലത്തിന് 35 കോടി രൂപയുടെ കേന്ദ്ര ഫണ്ട് അനുവദിച്ച് യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരിക്കും അഭിനന്ദനം അറിയിച്ചുകൊണ്ടുളള ബാനറുമായിട്ടാണ് പ്രവർത്തകർ പാലം ഉ്ദ്ഘാടനത്തിന് എത്തിയത്. സ്ത്രീകൾ അടക്കമുളള നാട്ടുകാർ ബിജെപിയുടെ പ്രതിഷേധത്തിൽ പങ്കാളികളായി.

പ്രതിഷേധ വിവരം അറിഞ്ഞതോടെ പോലീസ് എത്തി പാലത്തിന് മുകളിൽ നിന്നിരുന്നവരെ പുറത്തിറക്കി ബാരിക്കേഡ് വെച്ച് പാലം അടച്ചു.

 

Tags: കോഴിക്കോട്മലപ്പുറം
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies