ശ്രീനഗർ: ജമ്മുകശ്മീരിൽ ആയുധങ്ങളുമായി രണ്ട് ഭീകരർ പിടിയിൽ. ലക്ഷർ തൊയ്ബ-ദി റസിഡൻസ് ഫ്രണ്ട് പ്രവർത്തകരാണ് കശ്മീർ പോലീസിന്റെ പിടിയിലായത്.
15 പിസ്റ്റളുകൾ, 300 റൗണ്ട് വെടിയുണ്ടകൾ,ഗൺ സൈലൻസർ, 30 മാഗസിനുകൾ എന്നിവ ഭീകരിൽ നിന്ന് കണ്ടെത്തിട്ടുണ്ട്. ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ രണ്ട് ദിവസത്തെ കശ്മീർ സന്ദർശനം കഴിഞ്ഞ് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഭീകരർ പിടിയിലായത്.
ആക്രമണം നടത്താൻ പദ്ധതിയിട്ടെത്തിയ ഇവരോടൊപ്പം കൂടുതൽ പേർ കശ്മീരിലെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി.
Comments