പച്ചച്ചോരയുടെ മണം മാറുന്നതിന് മുൻപാണ് പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിക്ക് അനുമതി കൊടുത്തത്; വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ഇവരുടെ പരിപാടികൾക്ക് അനുമതി നൽകാത്തതാണ്; പുതിയ തീരുമാനത്തിന് പിന്നിൽ തൃക്കാക്കര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പച്ചച്ചോരയുടെ മണം മാറുന്നതിന് മുൻപാണ് പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിക്ക് അനുമതി കൊടുത്തത്; വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ഇവരുടെ പരിപാടികൾക്ക് അനുമതി നൽകാത്തതാണ്; പുതിയ തീരുമാനത്തിന് പിന്നിൽ തൃക്കാക്കര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 01:11 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആലപ്പുഴയിൽ പച്ചച്ചോരയുടെ മണം മാറുന്നതിന് മുൻപാണ് പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിക്ക് അനുമതി കൊടുത്തതെന്ന് രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ഇവരുടെ പരിപാടികൾക്ക് അനുമതി നൽകാത്തതാണ്. ഇപ്പോഴും കേരളം ഭരിക്കുന്നത് ഇടത് സർക്കാരാണെങ്കിലും പുതിയ തീരുമാനം തൃക്കാക്കര കൂടി കണക്കിലെടുത്താണെന്നും അഡ്വ ജയശങ്കർ ചൂണ്ടിക്കാട്ടി.

യൂണിറ്റി മാർച്ചും ഫ്രീഡം പരേഡും കാഞ്ഞിരപ്പളളിയിലും ഈരാറ്റുപേട്ടയിലും ആലുവയിലുമൊക്കെ നടത്തുമെന്ന് പറഞ്ഞ് പോപ്പുലർ ഫ്രണ്ടുകാർ പോസ്റ്റർ ഒട്ടിക്കും. പക്ഷെ കൃത്യസമയത്ത് ജില്ലാ പോലീസ് മേധാവികൾ അനുമതി നിഷേധിക്കുകയാണ് പതിവ്. പക്ഷെ ഇപ്പോൾ തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. പിഡിപി നിലവിൽ ഇടത് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ പിഡിപിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തുന്നുണ്ട്.

ആളുകളെ സ്വാധീനിക്കാൻ പോപ്പുലർ ഫ്രണ്ടുകാർക്ക് സാധിക്കും. അവർ തിരിച്ച് വോട്ട് ചെയ്താൽ നൂറ് തികയില്ലെന്ന ആശങ്കയാണ് ഇടതുപക്ഷത്തിന്. അതുകൊണ്ടാണ് റാലിക്ക് അനുമതി കൊടുത്തതെന്നും അഡ്വ ജയശങ്കർ പറഞ്ഞു. സജി ചെറിയാനും ആലപ്പുഴയിലെ ചിത്തരഞ്ജനുമൊക്കെ പോപ്പുലർ ഫ്രണ്ടിന് കപ്പം കൊടുത്ത് ജീവിക്കുന്നവരാണ്. അമ്പലപ്പുഴ എംഎൽഎ അറിയപ്പെടുന്നത് തന്നെ സുഡാപ്പി സലാം എന്ന പേരിലാണെന്നും അദ്ദേഹം പറഞ്ഞു.

എബിസി മലയാളം ന്യൂസ് എന്ന വെബ് ചാനലിലെ ജയശങ്കർ വ്യൂസ് എന്ന വീഡിയോ പരിപാടിയിലൂടെയാണ് പോപ്പുലർ ഫ്രണ്ടിന്റെ റാലിയെയും അതിന് അനുമതി കൊടുത്ത നടപടിയെയും ജയശങ്കർ വിമർശിച്ചത്. റാലിയിൽ കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെയും ജയശങ്കർ വിമർശിച്ചിരുന്നു.

ഇത് കേട്ടാൽ ഞങ്ങൾ ആരും പേടിക്കില്ല. നിങ്ങളുടെ ചില ആരാധകൻമാർക്ക് രോമാഞ്ചം ഉണ്ടാകും. മര്യാദയ്‌ക്ക് ജീവിച്ചാൽ നമുക്ക് എല്ലാവർക്കും കൊളളാം. ഇല്ലെങ്കിൽ തടിയന്റവിട നസീറിന്റെയോ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെയും അഫ്‌സൽ ഗുരുവിന്റെയും അജ്മൽ കസബിന്റെയുമൊക്കെ അവസ്ഥ ഉണ്ടാകുമെന്ന് ആയിരുന്നു ജയശങ്കറിന്റെ വാക്കുകൾ. പോപ്പുലർ ഫ്രണ്ടുകാരോടും ആ കുട്ടിയുടെ മാതാപിതാക്കളോടും പറയാനുളളത് മര്യാദയ്‌ക്ക് ജീവിച്ചോ എന്ന മുന്നറിയിപ്പ് മാത്രമാണെന്നും മര്യാദയ്‌ക്ക് ജീവിച്ചില്ലേൽ സിറിയയിൽ പോയി പൊട്ടിത്തെറിക്കേണ്ടി വരുമെന്നും ജയശങ്കർ പറഞ്ഞു.

Tags: പോപ്പുലർ ഫ്രണ്ട്ആലപ്പുഴPopular front Rally
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies