2021 ൽ പത്ത് സ്ത്രീധന പീഡന മരണങ്ങൾ; 2022 ൽ മൂന്ന് എണ്ണം; കേരളത്തിലെ സ്ത്രീകൾ ഭർതൃവീടുകളിൽ അനുഭവിക്കുന്നതെന്ത് ?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2021 ൽ പത്ത് സ്ത്രീധന പീഡന മരണങ്ങൾ; 2022 ൽ മൂന്ന് എണ്ണം; കേരളത്തിലെ സ്ത്രീകൾ ഭർതൃവീടുകളിൽ അനുഭവിക്കുന്നതെന്ത് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 03:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ബിഎഎംഎസ് വിദ്യാർത്ഥിനിയായ വിസ്മയ ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച കേസിൽ കിരൺ കുമാറിന് 10 വർഷം ശിക്ഷ വിധിച്ചപ്പോൾ കേരളം ഒന്നടങ്കം പറയുന്നു വിസ്മയയ്‌ക്ക് നീതി ലഭിച്ചുവെന്ന്. കേസിന്റെ വാദം കേൾക്കാൻ കോടതിയിലെത്തിയ അച്ഛനും വിസ്മയയ്‌ക്കായി വാദിച്ച പ്രോസിക്യൂട്ടറും ശിക്ഷാ വിധിയിൽ സംതൃപ്തരാണ്. കേസിൽ നിന്ന് തലയൂരാനും ശിക്ഷയിൽ ഇളവ് നേടാനും കിരൺ കുമാർ പരമാവധി ശ്രമിച്ചെങ്കിലും നിയമച്ചങ്ങലയിൽ അയാൾക്ക് പൂട്ട് വീണു. ഇനിയൊരു വിസ്മയ ഉണ്ടാവരുതേ എന്നാണ് കേരളത്തിലെ ഓരോ വീടുകളിലെയും മാതാപിതാക്കൾ ഇന്ന് പ്രാർത്ഥിക്കുന്നത്.

എന്നാൽ സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിൽ ഭർത്താവിൽ നിന്ന് നിരന്തരം പീഡനങ്ങൾ നേരിട്ട് സ്വയം ജീവനൊടുക്കിയ സ്ത്രീകളുടെ കണക്കുകൾ വിസ്മയയോടെ അവസാനിക്കുന്നില്ല. കേരളത്തിൽ സ്ത്രീധന പീഡനങ്ങൾ അനുദിനം വർദ്ധിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പോലീസ് ക്രൈം റെക്കോർഡ് ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നു.

2022ൽ മാത്രം 3 സ്ത്രീധന പീഡന മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021 ൽ 10 സ്ത്രീധന പീഡന മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏറ്റവും അധികം ഗാർഹിക പീഡന കേസ് റിപ്പോർട്ട് ചെയ്തത് 2021 ലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഭൂരിഭാഗം വിവാഹ മോചന കേസുകൾക്കും കാരണം സ്ത്രീധന പീഡനങ്ങളാണെന്നാണ് നിയമവിദഗ്ദർ അഭിപ്രായപ്പെടുന്നത്. സ്ത്രീധന പീഡന കേസുകളിൽ പത്തിൽ ഒരു ശതമാനം പോലും റിപ്പോർട്ടും ചെയ്യുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

ഭർതൃവീടുകളിൽ എല്ലാം സഹിച്ചും ക്ഷമിക്കച്ചും ജീവിക്കുന്ന സ്ത്രീകളാണ് ഇതിൽ ഏറിയ പങ്കും. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഒരുപോലെ കുറ്റകരമാണെന്ന് വ്യക്തമാക്കുന്ന സ്ത്രീധന നിരോധന നിയമം 1961 ൽ തന്നെ പ്രാബല്യത്തിൽ വന്നെങ്കിലും ഇന്നും സ്ത്രീധനം ചോദിക്കാനും കൊടുക്കാനും ആർക്കും മടിയില്ല. ‘അന്തസ്സിന് ചേർന്ന’ രീതിയിൽ മകളെ കല്യാണം കഴിപ്പിച്ചയക്കാൻ ധിറുതി കൂട്ടുന്ന മാതാപിതാക്കൾ ഈ സ്ത്രീധനത്തിന്റെ പകുതി തുക അവർക്ക് വിദ്യാഭ്യാസവും നല്ല ജോലിയും നേടിക്കൊടുക്കാൻ വിനിയോഗിച്ചാൽ ഇത്രയധികം സ്ത്രീധന പീഡനങ്ങൾ നടക്കില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

2016 മുതൽ 2022 വരെയുള്ള സ്ത്രീധന പീഡന മരണങ്ങളുടെ കണക്കുകൾ ഇങ്ങനെ-

2016ൽ 25 പേരാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. 2017 ൽ 12 ും, 2018 ൽ 17 ും ആയിരുന്നു. 2019 ൽ 8, 2020 ൽ 6, 2021 ൽ 10 എന്നിങ്ങനെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022ൽ ഇതുവരെ 3 സ്ത്രീധന പീഡന മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Tags: dowryVISMAYA CASE
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies