കോട്ടയം : മാനസിക രോഗിയായ മകൾ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം മറ്റക്കര പാദുവയിലാണ് സംഭവം. പാദുവ സ്വദേശി രാജശ്രീ ആണ് അമ്മ ശാന്തയെ കൊല്ലപ്പെടുത്തിയത്
ഉച്ചയക്ക് രണ്ടു മണിയോടെ ആയിരുന്നു സംഭവം. വർഷങ്ങളായി രാജശ്രീ മാനസിക രോഗത്തിന് ചികിത്സയിൽ ആയിരുന്നു എന്ന് പോലീസ് പറയുന്നു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















