തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാലവർഷം വ്യാപിക്കുന്നതായി റിപ്പോർട്ട്. തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ മേഖലകൾ, മാലിദ്വീപ് കോമറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ പ്രദേശങ്ങളിലേക്ക് കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 48 മണിക്കൂറിൽ തെക്കൻ അറബിക്കടൽ, മാലിദ്വീപ്, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖല എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരാനാണ് സാധ്യത. കാലവർഷത്തിന്റെ കേരളത്തിലേക്കുള്ള വരവ് നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
അടുത്ത അഞ്ച് ദിവസം സംസ്ഥാന വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
Comments