പോപ്പുലർഫ്രണ്ട് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയും കുടുംബവും ഒളിവിൽതന്നെ; ഇവർക്ക് സഹായം ലഭിച്ചെന്ന് സംശയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയും കുടുംബവും ഒളിവിൽതന്നെ; ഇവർക്ക് സഹായം ലഭിച്ചെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 08:08 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുടുംബത്തിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ്. ഇവർക്കായി ജില്ലയിൽ ശക്തമായ അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം കുട്ടിയും കുടുംബവും ഈരാറ്റുപേട്ടയിൽ ഉണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

എറണാകുളം തോപ്പുംപടി സ്വദേശിയാണ് കുട്ടി എന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് വീട്ടിൽ എത്തിയിരുന്നു. എന്നാൽ വീട് അടച്ചിട്ട നിലയിൽ ആയിരുന്നു. പോലീസ് എത്തുന്നതറിഞ്ഞ് ഇവർ നേരത്തെ ഒളിവിൽ പോയെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കുട്ടിയെ റാലിയ്‌ക്കായി എത്തിച്ചത് പോപ്പുലർഫ്രണ്ട് സജീവ പ്രവർത്തകൻ ആയ അച്ഛൻ അഷ്‌കർ ആണ്. ഒളിവിൽ പോകാൻ ഇവർക്ക് പോപ്പുലർഫ്രണ്ട് നേതൃത്വത്തിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കുടുംബത്തെ കണ്ടെത്തിയാൽ ഇവർക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. വിവിധ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. ഇരുവരും സംസ്ഥാനംവിട്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

അതേസമയം അന്വേഷണം ഊർജിതമാണെന്ന് പറയുമ്പോഴും കേസിലെ ഒന്നാം പ്രതിയായ പോപ്പുലർ ഫ്രണ്ട് ജില്ലാസെക്രട്ടറി മുജീബിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളും ഒളിവിലാണ്. മുദ്രാവാക്യം ഏറ്റു വിളിച്ച കണ്ടാലറിയാവുന്നവർക്കെതിരെ കേസ് എടുത്താണ് എഫ്‌ഐആർ ഇട്ടത്. ഇവരെ ആരെയും തന്നെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.

കേസിൽ രാഷ്‌ട്രീയ സമ്മർദ്ദം ഉണ്ടെന്നാണ് ബിജെപി അടക്കം ആരോപിക്കുന്നത്. ആരോപണങ്ങൾ ശരിവെക്കുന്ന നിലയിൽ അന്വേഷണം ഇഴയുന്നതായി നിയമവിദഗ്ധരും ചൂണ്ടികാട്ടുന്നു.വിദ്വേഷ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags: PFIfamilychildhate slogan
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies