കശ്മീരിലെ ടിവി താരം അമ്രീൻ ഭട്ടിന്റെ കൊലപാതകം: കേസന്വേഷണം 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി പോലീസ്; പ്രതികളായ ലഷ്‌കർ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലെ ടിവി താരം അമ്രീൻ ഭട്ടിന്റെ കൊലപാതകം: കേസന്വേഷണം 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി പോലീസ്; പ്രതികളായ ലഷ്‌കർ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 07:17 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: കശ്മീരിലെ ടെലിവിഷൻ താരം അമ്രീൻ ഭട്ടിന്റെ കൊലപാതകത്തിൽ കേസന്വേഷണം പൂർത്തിയാക്കി പോലീസ്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചു. 24 മണിക്കൂറിനുള്ളിൽ കൊലപാതകക്കേസിൽ അന്വേഷണം പൂർത്തിയാക്കാനായെന്ന് കശ്മീർ ഐജി വിജയ് കുമാർ വ്യക്തമാക്കി.

Both killed newly joined local #terrorists identified as Shahid Mushtaq Bhat R/O Hafroo Chadoora #Budgam & Farhan Habib R/O Hakripora #Pulwama. They had #killed TV artist on the instruction of LeT Cmdr Lateef. 01 AK 56 rifle, 4 magazines and a pistol recovered: IGP Kashmir https://t.co/VeoHZRkdEO

— Kashmir Zone Police (@KashmirPolice) May 26, 2022

അവന്തിപോറയിൽ നടന്ന ഏറ്റുമുട്ടലിലാണ് ടിവി താരത്തിന്റെ കൊലപാതകികളെ സൈന്യം വകവരുത്തിയത്. കൊല്ലപ്പെട്ടത് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരാണെന്ന് പോലീസ് അറിയിച്ചു. ബുദ്ഗാം സ്വദേശിയായ ഷാഹിദ് മുഷ്താഖ് ഭട്ട്, പുൽവാമ സ്വദേശിയായ ഫർഹാൻ ഹബീബ് എന്നിവരാണ് ടിവി താരത്തെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ലഷ്‌കർ കമാൻഡർ ലത്തീഫിന്റെ നിർദേശപ്രകാരമാണ് ഇരുവരും ചേർന്ന് ടിവി താരത്തെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഒരു എകെ-47 റൈഫിളും പിസ്റ്റളും പോലീസിന് ലഭിച്ചു. അവന്തിപോറയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ടെലിവിഷൻ ആർടിസ്റ്റായ അമ്രീൻ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയത്. ബുദ്ഗാമിലെ ഹിഷ്‌റു ചദൂരയിലായിരുന്നു ആക്രമണം. 35-കാരിയായ അമ്രീൻ ഭട്ടിനും ഇവരുടെ പത്ത് വയസുള്ള അനന്തരവൻ ഫർഹാൻ സുബൈറിനും നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഇരുവർക്കും നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്രീൻ കൊല്ലപ്പെട്ടു. പത്ത് വയസുള്ള കുട്ടി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

Tags: KashmirTerrorist Attackencounterkashmir police
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies