അനധികൃത സ്വത്ത് സമ്പാദനം; ഹരിയാന മുൻ മുഖ്യമന്ത്രിക്ക് നാല് വർഷം തടവ് ശിക്ഷ; നാല് പ്രോപ്പർട്ടികൾ കണ്ടുകെട്ടും; 50 ലക്ഷം പിഴയും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനധികൃത സ്വത്ത് സമ്പാദനം; ഹരിയാന മുൻ മുഖ്യമന്ത്രിക്ക് നാല് വർഷം തടവ് ശിക്ഷ; നാല് പ്രോപ്പർട്ടികൾ കണ്ടുകെട്ടും; 50 ലക്ഷം പിഴയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2022, 08:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാലയ്‌ക്ക് നാല് വർഷം തടവ് ശിക്ഷ. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ റോസ് അവന്യൂ കോടതിയാണ് ശിക്ഷ വിധിച്ചത്.

ചൗട്ടാലയുടെ നാല് പ്രോപ്പർട്ടികൾ കണ്ടുകെട്ടാനും അൻപത് ലക്ഷം രൂപ പിഴയീടാക്കാനും കോടതി വിധിച്ചിട്ടുണ്ട്. പ്രത്യേക ജഡ്ജി വികാസ് ധൾ ആണ് ശിക്ഷ പ്രസ്താവിച്ചത്. പിഴ തുകയിൽ അഞ്ച് ലക്ഷം രൂപ സിബിഐയ്‌ക്ക് നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.

കീഴടങ്ങാൻ 10 ദിവസത്തെ സമയം ചൗട്ടാലയുടെ അഭിഭാഷകൻ ചോദിച്ചുവെങ്കിലും കോടതി അനുവദിച്ചില്ല. അടിയന്തരമായി കസ്റ്റഡിയിലെടുത്ത് തിഹാർ ജയിലിലേക്ക് മാറ്റാനാണ് കോടതി ഉത്തരവ്. 1993- 2006 കാലഘട്ടത്തിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.

ഇന്നലെയാണ് കേസിൽ വാദം പൂർത്തിയായത്. തുടർന്ന് വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചൗട്ടാല ഇന്നലെ കോടതി മുറിയിൽ എത്തിയിരുന്നു. ജൻമനാ പോളിയോ ബാധിച്ച ചൗട്ടാലയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും അതുകൊണ്ടു തന്നെ ശിക്ഷയുടെ കാഠിന്യം കുറയ്‌ക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെ സിബിഐയ്‌ക്ക് വേണ്ടി ഹാജരായ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അജയ് ഗുപ്ത ശക്തമായി എതിർത്തു.

കേസിൽ പരമാവധി ശിക്ഷ നൽകണമെന്നും സമൂഹത്തിനുളള സന്ദേശമാണതെന്നുമായിരുന്നു സിബിഐയുടെ വാദം. പൊതു പ്രവർത്തകനായതുകൊണ്ടു തന്നെ ശിക്ഷയിൽ ഇളവ് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സിബിഐ ചൂണ്ടിക്കാട്ടി. ഇത് രണ്ടാമത്തെ കേസിലാണ് ചൗട്ടാല ശിക്ഷിക്കപ്പെടുന്നതെന്നും സിബിയ്‌ക്ക് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.

1988 ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(1), 13(2) പ്രകാരമാണ് ശിക്ഷ വിധിച്ചത്. 1999 ജൂലൈ 24 മുതൽ 2005 മാർച്ച് 5 വരെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ഓം പ്രകാശ് ചൗട്ടാല വരവിൽ കവിഞ്ഞ സ്വത്തുക്കളും വസ്തുവകകളും സമ്പാദിച്ചുവെന്നാണ് സിബിഐ കേസ്. 1467 കോടി രൂപയുടെ സ്വത്തുക്കൾ സമ്പാദിച്ചുവെന്നാണ് കേസ്.

Tags: സിബിഐDisproportionate assets
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies