ഹൈദരാബാദ്: തെലങ്കാനയിൽ യുവതിക്ക് നേരെ ടിആർഎസ് നേതാവിന്റെ ആക്രമണം. 29-കാരിയെ പട്ടാപ്പകൽ കുത്തിവീഴ്ത്തുകയായിരുന്നു. ഹൈദരാബാദിലാണ് സംഭവം. ഭരണകക്ഷിയുടെ നേതാവ് അക്രമിയായെത്തുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ടിആർഎസ് നേതാവായ ഹബീബാണ് നടുറോഡിൽ ആക്രമണം അഴിച്ചുവിട്ടത്. യുവതിയുമായി അക്രമി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞയിടയ്ക്കാണ് യുവതി പ്രണയബന്ധത്തിൽ നിന്നും പിൻമാറിയത്. തുടർന്നുണ്ടായ വൈരാഗ്യ മനോഭാവം ആക്രമണത്തിലേക്ക് നയിച്ചതായാണ് പോലീസിന്റെ നിഗമനം.
പർദ്ദയണിഞ്ഞ് റോഡിലൂടെ നടന്നു പോകുകയായിരുന്നു യുവതി. ഇതിനിടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് പിറകിലൂടെ വന്ന അക്രമി യുവതിയെ കഴുത്തിന് പിറകിലായി കുത്തിവീഴ്ത്തിയത്. ഉടൻ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments