ക്രീസിൽ നിറഞ്ഞാടി ഹാർദ്ദിക്; ഐപിഎൽ കിരീടം ഗുജറാത്തിന്; രാജസ്ഥാനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രീസിൽ നിറഞ്ഞാടി ഹാർദ്ദിക്; ഐപിഎൽ കിരീടം ഗുജറാത്തിന്; രാജസ്ഥാനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2022, 11:59 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : ഐപിഎൽ 15 ാം സീസണിൽ  രാജസ്ഥാനെ നിലംപരിശാക്കി ഗുജറാത്ത്. രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഗുജറാത്ത് അരങ്ങേറ്റ മത്സരത്തിൽ കന്നിക്കിരീടത്തിൽ മുത്തമിട്ടത്. രാജസ്ഥാൻ ഉയർത്തിയ 131 എന്ന വിജയലക്ഷ്യം ഗുജറാത്ത് ടൈറ്റൻസ് നിഷ്പ്രയാസം മറികടന്നു. 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് 133 റൺസ് നേടി. ഗുജറാത്തിന് വേണ്ടി ശുഭ്മാൻ ഗില്ലാണ് ക്രീസിൽ നിറഞ്ഞാടിയത്( 43 ബോളിൽ 45 റൺസ്). ഗില്ലിന് പിന്തുണ നൽകിക്കൊണ്ട് ഹാർദ്ദിക്ക് പാണ്ഡെയും ഡേവിഡ് മില്ലറും നിറഞ്ഞുനിന്നു. രാജസ്ഥാൻ മികച്ച ബൗളിംഗ് പുറത്തെടുത്തെങ്കിലും ഗുജറാത്തിന്റെ ബാറ്റിംഗിന് മുന്നിൽ തകർന്നടിയുകയായിരുന്നു.

ഗുജറാത്തിന് വേണ്ടി ആദ്യമിറങ്ങിയ വൃദ്ധിമാൻ സാഹ 7 ബോളിൽ അഞ്ച് റൺസ് മാത്രമാണ് നേടിയത്. ശുഭ്മാൻ ഗിൽ 43 ബോളിൽ 1 സിക്‌സറും മൂന്ന് ബൗണ്ടറിയും ഉൾപ്പെടെ 45 റൺസ് എടുത്ത് ക്രീസിൽ ഔട്ടാകാതെ നിന്നു. ഗില്ലിന് പിന്തുണ നൽകിക്കൊണ്ട് നായകൻ ഹാർദ്ദിക് പാണ്ഡെ 30 ബോളിൽ 1 സിക്‌സറും 3 ബൗണ്ടറിയുമുൾപ്പെടെ 34 റൺസ് നേടി. പിന്നാലെ വന്ന ഡേവിഡ് മില്ലർ 19 ബോളിൽ 32 റൺസ് നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ 20 ഓവറിൽ 130 റൺസ് നേടിയാണ് ക്രീസ് വിട്ടത്. ഹാർദ്ദിക് പാണ്ഡെയുടെ കിടിലൻ ബൗളിംഗാണ് രാജസ്ഥാനെ തളർത്തിയത്. നാല് ഓവറിൽ 17 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ഹാർദ്ദിക് പാണ്ഡെ വീഴ്‌ത്തിയത്. പാണ്ഡെയ്‌ക്ക് പിന്തുണ നൽകിക്കൊണ്ട് സായ് കിഷോർ രണ്ട് വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും എടുത്തു. ഗുജറാത്തിന്റെ ലോക്കി ഫെർഗൂസന്റെ വേഗതയേറിയ ബൗളിംഗിന് മുന്നിൽ രാജസ്ഥാന് പിടിച്ച് നിൽക്കാനായില്ല.

35 പന്തിൽ അഞ്ച് ബൗണ്ടറി ഉൾപ്പെടെ 39 റൺസെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. 16 ബോളിൽ 2 സിക്‌സറും 1 ബൗണ്ടറിയും ഉൾപ്പെടെ 22 റൺസ് നേടിക്കൊണ്ട് യഷസ്വി ജെയ്‌സ്വാൾ ബട്ട്‌ലറിന് പിന്തുണ നൽകി.

ക്യാപ്റ്റൻ സഞ്ജു സാംസൺ 11 പന്തിൽ 14 റൺസെടുത്ത് പുറത്തായി. ദേവദത്ത് പടിക്കൽ 2 റൺസും, ഷിംറോൺ ഹെറ്റ്മെയർ 11 റൺസും, ആർ അശ്വൻ 6 റൺസും മാത്രമാണ് എടുത്തത്. റിയാൻ പരാഗ് 15 ബോളിൽ 15 റൺസ് എടുത്തപ്പോൾ, ട്രെന്റ് ബോൾട്ട് 11 റൺസ് നേടി മടങ്ങി.

Tags: IPL
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies