ന്യൂഡൽഹി : കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ അറസ്റ്റിൽ. കൊൽക്കത്ത ആസ്ഥാനമായി പ്രവർക്കുന്ന കമ്പനിയുമായി ഹവാല ഇടപാടുകൾ നടത്തിയ കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ആരോഗ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്.
ജെയ്നിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ വഴി 4.81 കോടി രൂപ വെളുപ്പിച്ചതായി കണ്ടെത്തിയിരുന്നു. ആം ആദ്മി നേതാവിന്റെ 4.81 കോടി രൂപ ഇഡി കണ്ടുകെട്ടുകയുമുണ്ടായി. രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments